ദില്ലി : രാജ്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡ്. ‘റിവൈവിംഗ് ഇസ്ലാം’ എന്ന വാട്ട്സ്ആപ്പിന്റെ അഡ്മിൻമാരായ യുപി അമ്രോഹ സ്വദേശി അജ്മൽ അലി, മഹാരാഷ്‌ട്ര താനെ സ്വദേശി ഡോ.ഉസാമ മജ് ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്.
വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാനും രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഇവർ ‘റിവൈവിംഗ് ഇസ്ലാം വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതായി എടിഎസ് കണ്ടെത്തിയിരുന്നു. 400-ലധികം പാകിസ്ഥാനികൾ ഇവരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായിരുന്നു. ഗസ്വാ-ഇ-ഹിന്ദ്, ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പിലാക്കൽ തുടങ്ങിയ തീവ്ര ആശയങ്ങളാണ് ഗ്രൂപ്പിലൂടെ ചർച്ച ചെയ്തിരുന്നത്. ഗ്രൂപ്പിലെ മൂന്ന് അഡ്മിൻമാർ പാകിസ്ഥാനികളാണ്. പ്രതികൾക്ക് നിരവധി പാക് പൗരന്മാരുമായി ഇരുവർക്കും അടുത്ത ബന്ധമുണ്ടെന്നും എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അജ്മലിനെ തീവ്ര ആശങ്ങളിലേക്ക് ആകർഷിച്ചത് ഉസാമയാണെന്ന് ഡിസിപി സച്ചിൻ ഗോർ പറഞ്ഞു. ഹോമിയോ ഡോക്ടറായ ഉസാമ ഒരു സ്വകാര്യ ആശുപത്രിയിൽ റെസിഡന്റ് മെഡിക്കൽ ഓഫീസറാണ്. ഗ്രൂപ്പിലെ അംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

