Sunday, January 4, 2026

ഭാവവും രൂപവും മാറും …! വാട്സ് ആപ്പ് പുതിയ ഡിസൈനിലേക്ക്; നിരവധി ഫീച്ചറുകൾ ഒരുക്കി മെറ്റ

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷൻ വാട്സാപ്പിന്റെ ഡിസൈനിൽ‍ വൻ മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. വർഷങ്ങളായി കണ്ടുവന്ന വാട്സാപ്പിന്റെ ഡിസൈൻ പരിഷ്കരിച്ചേക്കുമെന്നാണ് സൂചന. ചാറ്റിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഫീച്ചറുകളിലേക്കും ഓപ്‌ഷനുകളിലേക്കും മികച്ച ആക്‌സസ് നൽകുന്നതിനായാണ് വാട്സാപ്പിന്റെ പുതിയ നീക്കം. വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ പതിപ്പുകളിലൊന്ന് പുതിയ മാറ്റം ആദ്യം പരീക്ഷിക്കുക. ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട ഫീച്ചറുകളിൽ ഒന്നാണിതെന്നും അവർക്ക് മികച്ച മെസേജിങ് അനുഭവം നൽകുന്നതിനായി വാട്സാപ് ഒടുവിൽ വിലയ മാറ്റങ്ങൾ വരുത്തുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ വാട്സാപ് സെറ്റിങ്സ്, കോൺടാക്റ്റ് ഇൻഫോ വിഭാഗത്തിലും മാറ്റങ്ങൾ വരുത്തുമോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ലഭ്യമല്ല. ആൻഡ്രോയിഡ് 2.23.8.4 അപ്‌ഡേറ്റിനുള്ള വാട്സാപ് ബീറ്റയിലാണ് ഏറ്റവും പുതിയ മാറ്റം കണ്ടെത്തിയത്.
കൂടാതെ, ചാറ്റുകൾ ലോക്ക് ചെയ്യാനും മറയ്ക്കാനും അനുവദിക്കുന്ന മറ്റൊരു പ്രധാന സ്വകാര്യത ഫീച്ചറിലും വാട്സാപ് പ്രവർത്തിക്കുന്നുണ്ട്. ചാറ്റ് ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ വാട്സാപ്പിലെ ഒരു കോൺടാക്റ്റ് ഇൻഫോ വിഭാഗത്തിൽ ദൃശ്യമാകും. ചാറ്റിനായി ആളുകൾക്ക് ഒരു പാസ്‌കോഡും ഫിംഗർപ്രിന്റ് ലോക്കും സജ്ജീകരിക്കാനാകും. മെസേജിങ് ആപ് ലോക്ക് ചെയ്യാനുള്ള ഓപ്‌ഷൻ വാട്സാപ് ഇതിനകം തന്നെ നൽകുന്നുണ്ട്. എന്നാൽ ചാറ്റ് ലോക്ക് ഫീച്ചർ ഉപയോക്താക്കൾക്ക് അധിക സുരക്ഷ വാഗ്ദാനം ചെയ്യുന്നതുമാണ്.

Related Articles

Latest Articles