Friday, May 3, 2024
spot_img

‘മീശ’ എന്ന നോവലിൽ ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അപമാനിച്ചതിനെതിരെ ഭക്തജനങ്ങളും ഹിന്ദു സംഘടനകളും പ്രതിഷേധിച്ചപ്പോൾ എഴുത്തുകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യം ആണെന്ന് വാദിച്ച ആരെയും ‘കേരള സ്റ്റോറി’ സംവിധായകന്റെ ആവിഷ്കാരസ്വാതന്ത്ര്യമാണെന്ന് വാദിക്കാൻ കണ്ടില്ല; ‘കേരള സ്റ്റോറി വിവാദത്തിൽ രൂക്ഷവിമർശനവുമായി എം എസ് കുമാർ

ദ കേരള സ്റ്റോറി വിവാദം കത്തിപ്പടരുകയാണ്. ചിത്രത്തെയും അത് കൈകാര്യം ചെയുന്ന വിഷയത്തെയും അനുകൂലിച്ചു കൊണ്ടും പ്രതികൂലിച്ചു കൊണ്ടും നിരവധി പ്രമുഖരാണ് രംഗത്ത് വരുന്നത്. വിഷയത്തിൽ ബിജെപി നേതാവായ എം എസ് കുമാർ സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. മാതൃഭൂമി ആഴ്ചപതിപ്പിൽ ഒന്നരവർഷം മുമ്പ് പ്രസിദ്ധീകരിച്ച ‘മീശ ‘ എന്ന നോവലിൽ ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ ഒന്നാകെ അപമാനിക്കും വിധം വളരെ മോശമായി പരാമർശിച്ചിരുന്നു. അതിനെതിരെ ക്ഷേത്രത്തിൽ പോകുന്ന ഭക്തജനങ്ങളും ഹിന്ദു സംഘടനകളും പ്രതിഷേധിച്ചപ്പോൾ അത് എഴുത്തുകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യം ആണെന്ന് വാദിച്ച ആരെയും കേരള സ്റ്റോറി എന്ന സിനിമ സംവിധായകന്റെ ആവിഷ്കാരസ്വാതന്ത്ര്യമാണെന്ന് വാദിക്കാൻ ഇന്ന് കണ്ടില്ല എന്നാണ് എം എസ് കുമാർ പരിഹസിക്കുന്നത്.

അതെ സമയം സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്റ്റോറി’ മേയ് അഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്. കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദിക്കുന്നത്.

എം എസ് കുമാർ

എം എസ് കുമാർ സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ച കുറിപ്പ് വായിക്കാം

ഇന്ന് കേരളസ്റ്റോറി എന്ന സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ടു രണ്ട് മുന്നണികളുടെയും നേതാക്കന്മാർ രംഗത്ത് എത്തിയിട്ടുണ്ട്. സ്വയംപ്രഖ്യാപിത ബുദ്ധിജീവികൾ മൗനം കൊണ്ട് അതിനെ അംഗീകരിക്കുകയും ചെയ്യുന്നു. ഏതാനും വർഷങ്ങൾക്കു മുൻപ് മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ‘മീശ ‘ എന്ന നോവലിൽ ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ ഒന്നാകെ അപമാനിക്കും വിധം വളരെ മോശമായി പരാമർശിച്ചിരുന്നു. അതിനെതിരെ ക്ഷേത്രത്തിൽ പോകുന്ന ഭക്തജനങ്ങളും ഹിന്ദു സംഘടനകളും പ്രതിഷേധിച്ചപ്പോൾ അത് എഴുത്തുകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യം ആണെന്ന് വാദിച്ച ആരെയും കേരള സ്റ്റോറി എന്ന സിനിമ സംവിധായകന്റെ ആവിഷ്കാരസ്വാതന്ത്ര്യമാണെന്ന് വാദിക്കാൻ കണ്ടില്ല ഇത്രയും .നഗ്നമായി വിവേചനം കാണിക്കാൻ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്കും സാഹിത്യകാരന്മാർക്കും മറ്റു കലാകാരന്മാർക്കും എങ്ങനെ കഴിയുന്നു എന്നതാണ് അത്ഭുതം.iഇതുകൊണ്ട് കൂടിയാണ് ഭീകരസംഘടനകൾ അവരുടെ സുരക്ഷിതതാവളമായി കേരളത്തെ കാണുന്നത്. ഇത്തരം അവസരവാദ നിലപാടുകൾ കുറച്ചു വോട്ടുകൾ നേടാൻ സഹായിക്കുമെങ്കിൽ പോലും മുന്നണികൾ സ്വീകരിക്കുന്നത് ഈ സംസ്ഥാനത്തോടും മതേതരസങ്കല്പങ്ങളോടും കാണിക്കുന്ന കടുത്ത അനീതിയാണെന്നോർത്താൽ നല്ലത്.

Related Articles

Latest Articles