Wednesday, November 4, 2026

തലസ്ഥാനനഗരിയില്‍ വീണ്ടും സ്ത്രീക്കെതിരെ അതിക്രമം; ഇരയായത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഭാര്യ

തിരുവനന്തപുരം : തലസ്ഥാനനഗരിയില്‍ വീണ്ടും സ്ത്രീക്കെതിരെ അതിക്രമമുണ്ടായി. ഇന്ന് രാവിലെ 11 മണിയോടെ തിരുവനന്തപുരം പാറ്റൂര്‍ മൂലവിളാകം ജംഗ്ഷനിലായിരുന്നു സംഭവം. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് എതിരെയാണ് അതിക്രമമുണ്ടായത്.

ബൈക്ക് യാത്രക്കാരനായ ആൾ കാല്‍നട യാത്രക്കാരിയോട് അസഭ്യം പറഞ്ഞെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തെ ഒരു മാസം മുമ്പ് പാറ്റൂരില്‍ രാത്രിയിൽ മരുന്ന് വാങ്ങാനായി പുറത്തിറങ്ങിയ വീട്ടമ്മയ്ക്ക് നേരേ ആക്രമണം നടന്നിരുന്നു.എന്നാൽ ഈ കേസിലെ പ്രതിയെ ഇതുവരെയും പിടികൂടാൻ പോലീസിനായിട്ടില്ല.

Related Articles

Latest Articles