Friday, January 9, 2026

ഭക്ഷണം കൊടുക്കാനെത്തിയപ്പോൾ ആന ആക്രമിച്ചു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാപ്പാന് ദാരുണാന്ത്യം

ചെന്നൈ: ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു.തമിഴ്നാട് മുതുമലയിലെ അഭയാരണ്യം ആന ക്യാമ്പിലാണ് ദാരുണമായ സംഭവം നടന്നത്. 54 വയസുള്ള ബാലനാണ് മരിച്ചത്. രാവിലെ ഭക്ഷണം കൊടുക്കാനെത്തിയപ്പോഴായിരുന്നു മസിനി എന്ന പിടിയാന പാപ്പാനെ ആക്രമിച്ചത്.

സമീപത്തുണ്ടായിരുന്ന മറ്റ് പാപ്പാൻമാർ ചേർന്ന് ബാലനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.

Related Articles

Latest Articles