Wednesday, May 15, 2024
spot_img

വിറ്റമിന്‍ സിയുടെ കാര്യത്തില്‍ ഇവനെ വെല്ലാൻ ആരുമില്ല; ഈ പഴത്തിന്റെ ഗുണങ്ങൾ അറിയാം…

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായാലും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായാലും നമ്മള്‍ക്ക് വിറ്റമിന്‍ സി അനിവാര്യമാണ്. വിറ്റമിന്‍ സി ലഭിക്കുന്നതിനായി പ്രധാനമായും മിക്കവരും കഴിക്കുന്നത് ഓറഞ്ച്, അല്ലെങ്കില്‍ ചെറുനാരങ്ങ എന്നിവയാണ്. എന്നാല്‍, ഈ ഓറഞ്ചിനേക്കാളും ചെറുനാരങ്ങയേക്കാളും വിറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നത് നമ്മളുടെ നെല്ലിക്കയില്‍ ആണ്.

​വിറ്റമിന്‍ സി നല്‍കുന്ന ഗുണങ്ങള്‍​

നമ്മളുടെ ശരീരത്തിലെ ഓരോ കോശങ്ങളുടേയും ആരോഗ്യം നിലനിര്‍ത്തുന്നതിന് വിറ്റമിന്‍ സി അനിവാര്യമാണ്. ഇത് കൂടാതെ, നല്ല ആരോഗ്യം നിലനിര്‍ത്താനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ഇവ കൂടാതെ, എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുന്നതിനുമെല്ലാം വിറ്റമിന്‍ സി കൂടിയേ തീരു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതെ സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുകയും അയേണിന്റെ അപര്യാപ്തത കുറയ്ക്കുന്നതിനും സഹായിക്കുന്നു. അതിനാല്‍ തന്നെ വിറ്റമിന്‍ സി നമ്മളുടെ ശരീരത്തിന് വളരെ അനിവാര്യമാണ്.

​നെല്ലിക്ക വിറ്റമിന്‍ സിയുടെ കലവറ​

നമ്മള്‍ സാധാരണ വിറ്റമിന്‍ സി വര്‍ദ്ധിപ്പിക്കുന്നതിനായി പൊതുവില്‍ ഓറഞ്ച്, മുന്തിരി, അല്ലെങ്കില്‍ ചെറുനാരങ്ങ എന്നിവയാണ് കഴിക്കാറ്. എന്നാല്‍ നമ്മള്‍ ഒരു 20 ഓറഞ്ച് കഴിക്കുമ്പോള്‍ ലഭിക്കുന്ന വിറ്റമിന്‍ സി 100 ഗ്രാം നെല്ലിക്കയില്‍ ഉണ്ട് എന്നാണ് പറയുന്നത്. അതിനാല്‍ തന്നെ ദിവസേന നെല്ലിക്ക കഴികുന്നവരില്‍ നല്ല രോഗപ്രതിരോധശേഷിയും നല്ല ആരോഗ്യവും കാണാന്‍ സാധിക്കുന്നതാണ്. നെല്ലിക്ക കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.

​പ്രമേഹത്തെ നിയന്ത്രിക്കും​

ദഹനം കൃത്യമായി നടക്കാന്‍ സഹായിക്കുന്നതിനാല്‍ തന്നെ രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കാതിരിക്കാന്‍ സഹായിക്കുന്നു. ഇത് പ്രനമേഹത്തെ നിയന്ത്രിക്കുന്നതിനും ശരീരത്തില്‍ അമിതമായി കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാതിരിക്കാനും സഹായിക്കുന്നുണ്ട്. ഇത് മാത്രമല്ല, ഇത് അമിതവണ്ണത്തെ കുറയ്ക്കാനും വയര്‍ കുറയ്ക്കാനും വളരെയധികം സഹായിക്കുന്നുണ്ട്. ദഹനം കൃത്യമായി നടക്കുന്നതിനാല്‍ തന്നെ വയറ്റില്‍ നിന്നും പോകാന്‍ ബുദ്ധിമുട്ട് നേരിടാതിരിക്കുകയും അസിഡിറ്റിപോലെയുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.

​കാഴ്ച്ചശക്തി​

കണ്ണിന്റെ ആരോഗ്യത്തിന് നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. വിറ്റമിന്‍ സി കൂടാതെ, വിറ്റമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, കണ്ണുകള്‍ക്ക് അണുബാധ ഇല്ലാതിരിക്കാനും ഇത് സഹായിക്കുന്നു.

​രോഗപ്രതിരോധശേഷി​

നമ്മളുടെ ശരീരത്തിലെ മൊത്തത്തിലുള്ള രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനായി എന്നും രാവിലെ നെല്ലിക്ക ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ കുറച്ച് മഞ്ഞളും കറിവേപ്പിലയും നെല്ലിക്ക നുറുക്കി ഇട്ടതും ചേര്‍ത്ത് വെള്ളം തിളപ്പിച്ചത് കുടിക്കുന്നതും നല്ലതാണ്. ഇതും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.
ഇത് കൂടതെ, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നല്ല ഓര്‍മ്മശക്തി നിലനിര്‍ത്താനും ഇത് സഹായിക്കുന്നതാണ്. ഇതിനായി നെല്ലിക്ക വെറുതേ കഴിക്കാവുന്നതാണ്. നെല്ലിക്ക എന്നും ജ്യൂസ് അടിച്ച് കുടിക്കരുത്. ഇടയ്ക്ക് കുടിക്കുന്നത് കുഴപ്പമില്ല. സ്ഥിരമാക്കിയാല്‍ ചിലപ്പോള്‍ കിഡ്‌നിക്ക് തകരാറ് വരാന്‍ സാധ്യത കൂടുതലാണ്.

Related Articles

Latest Articles