കോട്ടയം: ഈ വര്‍ഷത്തെ ഓണം ബമ്പർ രണ്ടാം സമ്മാനം അടിച്ചത് പാലായിൽ വിറ്റ ടിക്കറ്റിന് തന്നെയെന്ന് ഉറപ്പായപ്പോൾ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാവാതെ ടിക്കറ്റ് ഉടമ.
രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് പാലായിലെ കാനറാ ബാങ്ക് ശാഖയിൽ ഉടമ ഏൽപിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെയാണ് രണ്ടാം സമ്മാനമായ അഞ്ച് കോടിക്ക് അര്‍ഹമായ ടിക്കറ്റുമായി ഒരാൾ പാലായിലെ കാനറാ ബാങ്ക് ശാഖയിൽ എത്തിയത്. തൻ്റെ പേരും മറ്റു വിവരങ്ങളും രഹസ്യമായി സൂക്ഷിക്കാനാണ് ടിക്കറ്റ് ഉടമയുടെ നിര്‍ദേശമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.

