Thursday, April 25, 2024
spot_img

സ്‌കൂളുകള്‍ എപ്പോൾ തുറക്കും? ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍

ദില്ലി: രാജ്യത്തെ സ്‌കൂളുകൾ എപ്പോൾ തുറക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി കേന്ദ്രം. അധ്യാപകരില്‍ ഭൂരിഭാഗവും വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളില്‍ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച്‌ കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമായതിനും ശേഷമേ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍ വ്യക്തമാക്കി

പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടികളിലും കോവിഡിന് എതിരായ ആന്റിബോഡികള്‍ രൂപപ്പെട്ടുവെന്നും അതിനാല്‍ മൂന്നാംതരംഗം ഉണ്ടാവുകയാണെങ്കില്‍ അത് കുട്ടികളെ ബാധിക്കാനിടയില്ലെന്നുമുള്ള എയിംസിന്റെയും ലോകാരോഗ്യസംഘടനയുടെയും സര്‍വേയുടെ സാഹചര്യത്തിലാണ് പോളിന്റെ പരാമര്‍ശം. സ്‌കൂളുകൾ എന്ന് തുറക്കുമെന്ന ചോദ്യത്തിന്റെ ഒരു ഘടകം മാത്രമാണ് കുട്ടികളിലെ സീറോ പോസിറ്റിവിറ്റി നിരക്കിനെ കുറിച്ചുള്ള കണ്ടെത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles