Tuesday, May 21, 2024
spot_img

മക്കൾ സ്‌കൂള്‍ വിട്ട് വന്നാല്‍ എളുപ്പം കണ്ടുപിടിക്കാൻ വേണ്ടി വീട് പൂട്ടി താക്കോൽ ബക്കറ്റിൽ വച്ചു;കുട്ടികൾക്ക് മുന്നേ മോഷ്ടാക്കൾ എത്തി സ്വർണ്ണവും പണവും എടുത്ത് സ്ഥലംവിട്ടു!

മലപ്പുറം:വീട് പൂട്ടി പിൻവശത്തിത്തെ ബക്കറ്റിന്റെ ചുവട്ടിൽ വെച്ച താക്കോല്‍ ഉപയോഗിച്ച് കള്ളന്മാർ അകത്തുകയറി സ്വർണ്ണവും പണവും എടുത്ത് സ്ഥലംവിട്ടു.മലപ്പുറം വള്ളിക്കുന്ന് വെള്ളേപാടത്ത് പുതുകുളങ്ങര ഷൈലോറിന്റെ വീട്ടിലാണ് മോഷണം നടന്നത്.കുട്ടികള്‍ സ്‌കൂള്‍ വിട്ട് വന്നാല്‍ എളുപ്പം കിട്ടാന്‍ വേണ്ടി ബക്കറ്റിന്‍റെ ചുവട്ടിൽ വെച്ചു .എന്നാൽ മക്കളെത്തും മുന്നേ മോഷ്ടാവ് എത്തി ബക്കറ്റിന്റെ ചുവട്ടില്‍ വെച്ച താക്കോല്‍ മോഷ്ടാക്കള്‍ എടുത്ത് വാതില്‍ തുറന്ന് പണവും സ്വർണ്ണവുമായി കടന്നുകളഞ്ഞു.

5000 രൂപയും അലമാരയില്‍ സൂക്ഷിച്ച കാല്‍പവന്‍ തൂക്കം വരുന്ന സ്വർണ്ണകമ്മലുമാണ് നഷ്ടമായതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികള്‍ സൈക്കിള്‍ വാങ്ങാന്‍ വേണ്ടി മാറ്റിവെച്ച പണമാണ് മോഷണം പോയതെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാരുടെ പരാതിയിൽ പരപ്പനങ്ങാടി പോലീസ് വീട്ടിലെത്തി അന്വേഷണം നടത്തി തെളിവെടുത്താണ് മടങ്ങിയത്.

Related Articles

Latest Articles