Sunday, May 12, 2024
spot_img

ഗ്ലൂക്കോസ് ഡ്രിപ്പിടുന്നതിനിടെ സൂചി ഒടിഞ്ഞ് ഒന്നരവയസുകാരന്റെ കാലില്‍ തറച്ചു;നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം

തിരുവനന്തപുരം; ഗ്ലൂക്കോസ് ഡ്രിപ്പിടുന്നതിനിടെ ഒന്നരവയസുകാരന്റെ കാലില്‍ ഒടിഞ്ഞ് തറച്ച സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് കുഞ്ഞിന്റെ കാലില്‍ സൂചി ഒടിഞ്ഞുതറച്ചത്. തുടര്‍ന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുക്കുകയായിരുന്നു.അരുവിപ്പുറം സ്വദേശികളായ ദമ്പതികളുടെ ഒന്നരവയസുകാരനായ കുഞ്ഞിനെ തിങ്കളാഴ്ചയാണ് നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പനി ബാധിച്ച് ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ കൈയില്‍ ഡ്രിപ്പിട്ടെങ്കിലും കടുത്ത വേദനയെ തുടര്‍ന്ന് അതു മാറ്റി കാലിലൂടെ ഡ്രിപ്പു നല്‍കാന്‍ ശ്രമിച്ചു. കാലില്‍ സൂചി കുത്താനുള്ള ശ്രമത്തിനിടെ സൂചി ഒടിഞ്ഞ് കാലില്‍ തറയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ എസ് എ ടി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കി. വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ കാലില്‍ നിന്നും സൂചി പുറത്തെടുത്തത്.

ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്നും അവര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെന്നുമാണ് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്.

Related Articles

Latest Articles