Sunday, June 2, 2024
spot_img

ഹോട്ടലിൽ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ ഭക്ഷണത്തിലേക്ക് നോക്കിയെന്ന് പറഞ്ഞ് വാക്കേറ്റം;പിന്നെ കൂട്ടത്തല്ല്!; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം:ഹോട്ടലിൽ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ ഭക്ഷണത്തിലേക്ക് നോക്കിയെന്ന് പറഞ്ഞ് സംഘര്‍ഷം.പാറശ്ശാല ഉദിയൻകുളങ്ങരയിൽ കഴിഞ്ഞ ദിവസം വൈകീട്ട് 6 മണിക്കാന് മദ്യപിച്ചെത്തിയ മൂന്നംഗ സംഘം ഹോട്ടലിൽ സംഘഷമുണ്ടാക്കിയത്.

പാറശാല സ്വദേശിയായ അരുണും സുഹൃത്തും ഇവര്‍ക്കെതിരെ ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കൊച്ചോട്ടു കോണം സ്വദേശി മനുവിന്‍റെ ഭക്ഷണത്തിലേക്ക് നോക്കിയെന്ന് ആരാപിച്ചാണ് വാക്കേറ്റം നടന്നത്. ഒടുവിൽ വാക്കേറ്റം ആയുധമെടുത്തുള്ള സംഘർഷത്തിലെത്തി. പാറശാല സ്വദേശിയായ അരുണിനെയും സുഹൃത്തിനെയും എതിർ ഭാഗത്ത് നിന്നും വെട്ടുകത്തി വീശിയതിനെ തുടര്‍ന്ന് ഒരാൾക്ക് പരിക്കേറ്റു.

സംഘര്‍ഷം റോഡിലേക്ക് നീണ്ടതോടെ മണിക്കൂറോളം ഗതാഗത തടസ്സം സൃഷ്ടിച്ചു. സംഭവമറിഞ്ഞ് എത്തിയ പിങ്ക് പോലീസ് മദ്യപാന സംഘത്തിന്‍റെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി പിടിച്ചെടുത്തു. ഇതിന്‍റെ പേരിൽ മദ്യപ സംഘം പോലീസിനെ അസഭ്യം വിളിച്ചു. ഇതേ തുടര്‍ന്ന് പിങ്ക് പോലീസ് പാറശ്ശാല പോലീസിനെ ബന്ധപ്പെട്ടെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് ഇവർ സംഭവ സ്ഥലത്തെത്തിയത്. തുടര്‍ന്ന് സംഘര്‍ഷം സൃഷ്ടിച്ച രണ്ട് പേരെ പാറശ്ശാല പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Latest Articles