മാറി മാറി വരുന്ന ഓരോ ആർത്തവ നാളിലും പെണ്ണിന്റെ ശരീരത്തിൽ നിരവധി മാറ്റങ്ങൾ സംഭവിക്കുന്നു. ആരോഗ്യകരമായും അനാരോഗ്യകരമായും നടക്കുന്ന ഈ മാറ്റങ്ങളെ നമ്മളിൽ പലരും കണ്ടില്ലെന്ന് നടിക്കുന്നതാണ് സത്യം. ഓരോ സ്ത്രീയുടേയും ജീവിതത്തിൽ ഏകദേശം നാനൂറിലധികം ആർത്തവ കാലങ്ങള്‍ ഉണ്ട് എന്നാണ് കണക്ക് കൂട്ടുന്നത്. എന്നാൽ ഓരോ ആർത്തവ കാലം തീരുമ്പോഴും അത് പലപ്പോഴും അവളെ രോഗത്തിലേക്കും മരണത്തിലേക്കും കൈ പിടിച്ച് നടത്തുകയാണ് എന്ന കാര്യം പലരും മറക്കുന്നു.