Saturday, April 27, 2024
spot_img

ഇന്ത്യയ്ക്ക് വേണ്ടി യുദ്ധവിമാനങ്ങൾ നിർമ്മിച്ച് നൽകാമെന്ന വമ്പൻ പ്രഖ്യാപനവുമായി അമേരിക്കൻ പ്രതിരോധ കമ്പനി; ടാറ്റയുമായി കൈകോര്‍ക്കാനൊരുങ്ങി ലോക്ഹീഡ് മാര്‍ട്ടിന്‍

ബെംഗളൂരു: അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ ഇന്ത്യയില്‍ യുദ്ധവിമാനം നിര്‍മിക്കാനൊരുങ്ങുന്നു. എഫ്-21 മള്‍ട്ടി റോള്‍ യുദ്ധവിമാനമാണ് ഇന്ത്യയില്‍ നിര്‍മിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലാണ് വിമാന നിര്‍മാണ ശാല ലോക്ഹീഡ് മാര്‍ട്ടിന്‍ സ്ഥാപിക്കുക. ലോക്ഹീഡ് മാര്‍ട്ടിന്റെ ഏറ്റവും പുതിയ എഫ്-21 എന്ന വിമാനത്തിന് ഇന്ത്യ കരാര്‍ നല്‍കിയാല്‍ അത് ഇന്ത്യന്‍ വ്യോമസേനയ്ക്ക് മാത്രമേ നിര്‍മ്മിച്ചുനല്‍കൂ എന്ന് ലോക്ഹീഡ് മാര്‍ട്ടിന്‍ എയ്രോനോട്ടിക്‌സ് വൈസ് പ്രസിഡന്റ് വിവേക് ലാല്‍ അറിയിച്ചു. എഫ് -21 പുറത്തും അകത്തും വ്യത്യസതമാണെന്നും ഇന്ത്യ- യുഎസ് സഹകരണം മെച്ചപ്പെടുത്താന്‍ ഈ നീക്കം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു എയ്രോ ഇന്ത്യ 2019 ലാണ് ഈ പുതിയ യുദ്ധവിമാനത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടത്.

അത്യന്താധിനുകമായ എഫ് 16 ബ്‌ളോക് 70 എന്ന യുദ്ധവിമാനത്തേക്കാള്‍ മികച്ചതാവും ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ക്കനുസ്സരിച്ച് നിര്‍മ്മിയ്ക്കുന്ന എഫ് 21 എന്ന് ലോക്ഹീഡ് മാര്‍ട്ടിന്‍ അറിയിച്ചിട്ടുണ്ട്. ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റവും ആയി സഹകരിച്ചാണ് ലോക്ഹീഡ് മാര്‍ട്ടിന്‍ ഈ യുദ്ധവിമാനം നിര്‍മ്മിയ്ക്കുന്നത്. കാരണം വാങ്ങാനുദ്ദേശിയ്ക്കുന്ന വിമാനങ്ങള്‍ മേക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചുവേണം നിര്‍മ്മിയ്ക്കാന്‍ എന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു.

അമേരിയ്ക്കന്‍ സേനയ്ക്കുള്‍പ്പെടെ ലോകത്തെ ഏറ്റവും മികച്ച യുദ്ധ വിമാനങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്ന ലോക്ഹീഡ് മാര്‍ട്ടിന്‍ ഭാരതീയ വ്യോമസേനയ്ക്ക് മാത്രമായി ഇങ്ങനെയൊരു വിമാനം രൂപകല്‍പ്പന ചെയ്തതും അത് ഇന്ത്യയില്‍ത്തന്നെ പൂര്‍ണ്ണമായും നിര്‍മ്മിയ്ക്കുമെന്ന് അറിയിച്ചതും മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ മാത്രമല്ല ഇന്ത്യ എന്ന ലോകശക്തിയുടെ മാറിവരുന്ന ആഗോളപ്രതിശ്ഛായയുമാണ് കാട്ടുന്നത്. സ്വീഡനിലെ സാബ്, ദസാള്‍ട്ട്, യൂറോഫൈറ്റര്‍, ബോയിങ്ങ് ഉള്‍പ്പെടെ എട്ടു കമ്പനികളാണ് ഈ കരാറിനായി ലോക്ഹീഡ് മാര്‍ട്ടിനൊപ്പം മത്സരിയ്ക്കുന്നത്. പ്രതിരോധ വ്യവസായത്തിനും പുതിയ സാങ്കേതികതയിലും വന്‍ മുന്നേറ്റമാണ് മേക് ഇന്‍ ഇന്ത്യ വഴി ഇന്ത്യയിലുണ്ടായിരിയ്ക്കുന്നത്.

Related Articles

Latest Articles