Saturday, September 19, 2026

ആദ്യ ഓവറിൽ തന്നെ വിക്കറ്റ് ! ഐപിഎല്ലിൽ റെക്കോഡ് തിളക്കവുമായി ഭുവനേശ്വർ

ഹൈദരാബാദ് : ഐ.പി.എല്ലില്‍ പുതിയ റെക്കോഡ് സ്വന്തം പേരിലാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യൻ പേസർ ഭുവനേശ്വര്‍ കുമാര്‍. ദില്ലി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന്റെ ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഭുവനേശ്വര്‍ റെക്കോഡിലേക്ക് നടന്ന് കയറിയത്.

ഇന്നത്തെ വിക്കറ്റോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ ഓവറുകളില്‍ ഏറ്റവുമധികം വിക്കറ്റെടുക്കുന്ന താരം എന്ന റെക്കോഡ് താരം സ്വന്തം പേരിലാക്കി. പ്രീമിയർ ലീഗിൽ നിന്നായി ആദ്യ ഓവറില്‍ താരം 23 വിക്കറ്റുകളാണ് നേടിയത്.

ദില്ലിക്കെതിരായ മത്സരത്തിന്റെ ആദ്യ ഓവറില്‍ ഭുവനേശ്വര്‍ ഫില്‍ സാള്‍ട്ടിനെയാണ് പുറത്താക്കിയത്. ഭുവനേശ്വറിന്റെ ഔട്ട്‌സ്വിങ്ങര്‍ കളിക്കാന്‍ ശ്രമിച്ച ഫില്‍ സാള്‍ട്ടിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന്‍ കൈയ്യിലൊതുക്കുകയായിരുന്നു.

Related Articles

Latest Articles