Monday, December 29, 2025

ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു; ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് മരിച്ചു

കണ്ണൂര്‍: ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ഇന്ന് പുലര്‍ച്ചെ മരിച്ചു. പരിയാരം ചെങ്ങല്‍ സ്വാമി കോവില്‍ ക്ഷേത്രത്തിന് സമീപത്തെ പി. ഉത്തമനാ (57) ണ് മരണമടഞ്ഞത്. ഭാര്യ പി.പ്രേമയെ (45) കഴിഞ്ഞ ദിവസം വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം ഉത്തമന്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഉത്തമനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയി കഴിഞ്ഞിരുന്ന ഇയാള്‍ ഇന്ന് പുലര്‍ച്ചെയാണ് മരണമടഞ്ഞത്. ഭാര്യ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിയിലാണ്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അക്രമമെന്ന് പൊലിസ് പറഞ്ഞു.

മകന്റെ ഭാര്യ പുറത്തുപോയ സമയത്താണ് വീട്ടില്‍ വെച്ചു ഉത്തമനും ഭാര്യയും വഴക്കുണ്ടാവുകയും പ്രേമയെ മാരകമായി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു ശേഷം ഉത്തമന്‍ ജീവനൊടുക്കാന്‍ തുനിഞ്ഞത്.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles