Friday, September 25, 2026

വീണ്ടും കാട്ടുപന്നി ആക്രമണം; തിരുവമ്പാടിയിൽ വിദ്യാർഥിയെ ‌ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു | Wild-boar-attack

തിരുവമ്പാടി: വീണ്ടും കാട്ടുപന്നി കോഴിക്കോട് തിരുവമ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരുക്ക്. പന്ത്രണ്ട് വയസുകാരനായ അദ്നാനാണ് പരുക്കേറ്റത്. ചേപ്പിലങ്ങാട് മുല്ലപ്പള്ളിയിൽ സനൂബിന്റെ മകനാണ് അദ്നാൻ.

ഇതേ തുടർന്ന് നാട്ടുകാർ പന്നിയെ വീട്ടുവളപ്പിൽ പൂട്ടിയിട്ടിരുന്നു. പിന്നീട് അതിനെ വെടിവച്ചു കൊന്നു. സംഭവ സ്ഥലത്തെത്തിയ വനപാലകരാണ് പന്നിയെ വെടിവച്ചു കൊന്നത്. ആക്രമണത്തിൽ സാരമായി പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവമ്പാടി ടൗണിന്റെ 200 മീറ്റർ സമീപത്താണ് സംഭവം. തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അദ്നാൻ. ഇന്നു രാവിലെ ഒൻപതോടെ ടൗണിൽനിന്നു സാധനം വാങ്ങി സൈക്കിളിൽ വീട്ടിലേക്കു വരുമ്പോഴാണ് റോഡിൽവച്ച് കാട്ടുപന്നി ആക്രമിച്ചത്.

Related Articles

Latest Articles