കൽപ്പറ്റ : വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം.രാവിലെ 6.30 ഓടെയാണ് കൽപറ്റയിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ബൈക്ക് തകർന്നു.ബൈക്ക് യാത്രക്കാരനായ ഇളവുങ്കലിലെ സണ്ണി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ആക്രമണത്തിൽ സണ്ണിയുടെ ബൈക്ക് ഭാഗികമായും തകർന്നിട്ടുണ്ട്.സമീപത്തെ വനമേഖലയിൽ നിന്ന് ജനവാസ മേഖലയിലേക്ക് ആനയിറങ്ങുന്നത് പതിവാണ്.ആനയുടെ സാന്നിധ്യം ഉണ്ടായതിനെത്തുടർന്ന് നാട്ടുകാർ പരാതിപ്പെട്ടെങ്കിലും യാതൊരുവിധത്തിലുള്ള ഇടപെടലുകളും അധികൃതരുടെ ഭഗത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

