മുള്ളരിങ്ങാട്: ഇടുക്കി മുള്ളരിങ്ങാടില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അമര്‍ ഇബ്രാഹിം എന്ന ഇരുപത്തിമൂന്ന് കാരനാണ് മരിച്ചത്. പശുവിനെ അഴിച്ചുകെട്ടാനായി പോയപ്പോള്‍ അമര്‍ ആനയുടെ മുന്നിലകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാൾ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ യുവാവിനെ കണ്ടെത്തിയത്. വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം.
തൊടുപുഴ കാരിക്കോട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മുള്ളരിങ്ങാടില്‍ ഒരു മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ നടക്കുന്ന രണ്ടാമത്തെ മരണമാണിത്.
അമറിന്റെ വീടിനോട് ചേര്‍ന്ന് വനമേഖലയാണ്. ഏതാനും ആഴ്ച്ചകളായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ആനകള്‍ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നു. രണ്ടരവര്‍ഷത്തോളമായി ഈ പ്രതിസന്ധിയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആറ് ആനകളുടെ കൂട്ടമാണ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്

