Friday, April 19, 2024
spot_img

കെജ്രിവാൾ ഭാവിയിൽ ഭാരതത്തിന്‍റെ പ്രധാനമന്ത്രി ആവുമോ ? സുനിൽ സോമൻ എഴുതുന്നു..

കെജ്രിവാൾ  ഭാവിയിൽ ഭാരതത്തിന്‍റെ പ്രധാനമന്ത്രി ആവുമോ ? രണ്ടാം പ്രവശ്യവും ഡൽഹിയിൽ ജയിച്ചു കഴിഞ്ഞപ്പോൾ ഉയർന്നു വന്നൊരു ചോദ്യമാണിത് .

കെജ്രിവാൾ പൊതു പ്രവർത്തനം തുടങ്ങിയത് വ്യക്തമായ ലക്ഷ്യങ്ങളോട് കൂടിയാണ്.. 2013 ഡിസംബറിൽ വരാൻ പോകുന്ന  ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പിനെ മുൻപിൽ കണ്ടു കൊണ്ടാണ് കെജ്രിവാൾ  2011 ഇൽ അണ്ണാ ഹസാരെയെ മുൻപിൽ നിര്‍ത്തിക്കൊണ്ട് അഴിമതിക്കെതിരായ സമരം ആരംഭിച്ചത് …

വളരെയധികം മുൻകൂട്ടി  പ്ലാൻ ചെയ്തുകൊണ്ടാണ് കെജ്രിവാൾ തന്‍റെ എല്ലാ പദ്ധതികളും നടപ്പിലാക്കിയിരുന്നത്.. വേണ്ട സമയത്ത്  വേണ്ട ആളുകളെ കൂടെ കൂട്ടുന്നു.. ആവശ്യം കഴിയുമ്പോൾ  അവരെ വലിച്ചെറിയുന്നു.. അതാണ് കെജ്രിവാൾ  ശൈലി ..

ആദ്യം ആളെക്കൂട്ടാൻ അണ്ണാ ഹസാരെയും, ബാബാ രാംദേവിനെയും, കിരൺ ബേദിയേയും ഉപയോഗിച്ചു. 2012-ൽ India Against Corruption (IAC) എന്ന സംരംഭം ആരംഭിച്ചു.. അത് വഴി പൊതു ജന  ശ്രദ്ധ നേടിക്കഴിഞ്ഞപ്പോൾ അണ്ണാ ഹസാരെയും ബാബാ രാംദേവിനെയും 
എല്ലാം ചവിട്ടിപ്പുറത്താക്കി. 2013 ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പിന് 1 മാസം മുൻപ് തന്നെ AAP എന്ന പാർട്ടി സ്ഥാപിച്ചു, എല്ലാം എഴുതി തയാറാക്കിയ തിരക്കഥ പോലെ.. ടീം അണ്ണാ ഹസാരെയെ  നന്നായി ഉപയോഗിച്ച ശേഷം കരിമ്പിൻ ചണ്ടി പോലെ വലിച്ചെറിഞ്ഞു..

2013 ഡിസംബറിൽ 28 സീറ്റ് നേടി AAP ഡൽഹിയിൽ അധികാരത്തിൽ വന്നു.. ഒന്നുമില്ലായ്മയിൽ നിന്ന്  കോൺഗ്രസിനെയും, ബിജെപിയെയും പോലെയുള്ള  വലിയ പാർട്ടികളെ മലർത്തിയടിച്ച് അധികാരത്തിൽ എത്തിയപ്പോൾ കെജ്രിവാൾ മതി മറന്നു പോയി, മാമ മാധ്യമങ്ങളുടെയും, ഇടത് ബുദ്ധിജീവികളുടെയും, ജിഹാദികളുടെയും  പുകഴ്ത്തലുകൾ കേട്ടപ്പോൾ  കെജ്രിവാൾ സ്വയം മറന്നുപോയി.. അങ്ങനെ  ആദ്യത്തെ മണ്ടത്തണം ചെയ്തു..

2014-ൽ വരാൻ പോകുന്ന  ലോക്സഭാ തെരഞ്ഞടുപ്പിൽ 
ലോക്സഭയിലേക്ക് മത്സരിച്ച് പ്രധാന്മന്ത്രിയാവാം എന്ന് സ്വപ്നം കണ്ട് 
ഡൽഹിയിൽ നിന്ന് മുഖ്യ മന്ത്രി പദം രാജി വെച്ച്
വാരണാസിയിൽ പോയി മോദിക്കെതിരെ മത്സരിച്ചു..

പക്ഷെ വാരണാസിയിൽ പോയപ്പോൾ, ഡൽഹിയിലെ കളി പോലെയല്ല പുറത്തെ കളി എന്ന് കേജ്രിവാളിന് മനസിലായി, കഷ്ടിച്ച് കെട്ടിവെച്ച പൈസ മാത്രം തിരിച്ചു പിടിച്ച്  വാരണാസിയിൽ നിന്ന് 
തലയിൽ മുണ്ടിട്ടു തിരികെ പോരേണ്ടി വന്നു. ഡൽഹിയിലെ  7 ലോക്‌സഭ മണ്ഡലങ്ങളിലും  ബിജെപി വിജയിക്കുകയും ചെയ്തു..

2015-ൽ വീണ്ടും ഡൽഹി തെരഞ്ഞടുപ്പ് വന്നു.. കാലാ കാലങ്ങളായി  മുസ്ലിങ്ങളെ പ്രീണിപ്പിച്ചു വന്നത് കോൺഗ്രസ് ആയിരുന്നു, കോൺഗ്രസിന്‍റെ കാലം കഴിഞ്ഞു എന്ന് 
മുസ്ലിങ്ങൾക്ക് മനസ്സിലായിരുന്നു.. കോൺഗ്രസിന് പകരം  നിങ്ങളുടെ രക്ഷകൻ ഞാനാണ് എന്ന് മുസ്ലിങ്ങളെ ബോധ്യപ്പെടുത്താൻ 
കേജ്രിവാളിന് കഴിഞ്ഞു. എങ്ങനെയും ബിജെപിയെ തോൽപിക്കണം എന്ന് കച്ച കെട്ടി നടന്നിരുന്ന മറ്റ് ഇടത്  ചിന്താഗതിക്കാരും കെജ്രിവാളിനെ പിന്തുണച്ചു.. കേജ്രിവാളിന് തുല്യനായ വ്യക്തി പ്രഭാവമുള്ള ഒരു നേതാവിനെ  മുൻപോട്ടു വെയ്ക്കാൻ ബിജെപി ക്കും കഴിഞ്ഞില്ല..

അവസാന നിമിഷം കിരൺ ബേദിയെ കെട്ടിയിറക്കിയെങ്കിലും 
ബിജെപിയ്ക്ക് പ്രയോജനമുണ്ടായില്ല. 2015 ലെ തെരഞ്ഞടുപ്പ്  67/ 03 നു കെജ്രിവാൾ തൂത്തുവാരി.. മുൻപോട്ട് പോയപ്പോൾ അധിക ബാധ്യതയായി തോന്നിയ പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ്, കമൽ മിശ്ര, ഷാസിയ ഇൽമി മുതലായ എല്ലാവരെയും  പാർട്ടിയിൽ നിന്ന് പുറത്താക്കി.

കെജ്രിവാൾ  പണച്ചാക്കുകൾക്ക് സീറ്റു കൊടുക്കുകയും അഴിമതിയ്ക് കൂട്ട് നിൽക്കുകയും ചെയ്തപ്പോൾ ആദർശമൊക്കെ പറഞ്ഞ് കൂടെ കൂടിയവർ ചോദ്യം ചെയ്തു.. അങ്ങനെയുള്ളവരെ ഒക്കെ കെജ്രിവാൾ ഞൊടിയിടയിൽ ചവിട്ടി പുറത്തു കളഞ്ഞു.. ആവശ്യം കഴിഞ്ഞാൽ അധിക ബാധ്യതയായി ആദർശം പറയുന്ന ആരെയും കെജ്രിവാൾ കൂടെ നിറുത്തിയിരുന്നില്ല..

കാലക്രമത്തിൽ കുമാർ ബിശ്വാസിനെയും കെജ്രിവാൾ ചെവിയിൽ തൂക്കി പുറത്തുകളഞ്ഞു.. തുടക്കം മുതൽ തന്നെ കെജ്രിവാളിന്‍റെ സന്തത സഹചാരിയായിരുന്ന കുമാർ ബിശ്വാസിന്‍റെ വീഡിയോ ആണ്  ചുവടെ കൊടുത്തിക്കുന്നത്..

പഞ്ചാബിൽ  മുഖ്യമന്ത്രിയാവാൻ കെജ്രിവാൾ നടത്തിയ ഗൂഡലോചനയെപ്പറ്റിയാണ് കുമാർ ബിശ്വാസ് ഇതിൽ വിവരിക്കുന്നത് . വിജയിച്ചു കഴിഞ്ഞാൽ തന്‍റെ പാർട്ടിക്കുള്ളിൽ തന്നെയുള്ള  രണ്ട് വിഭാഗങ്ങളെ തമ്മിൽ തല്ലിച്ച ശേഷം  താൻ രക്ഷകനായി അവതരിച്ച് ഒരു ഒത്തു തീർപ്പെന്ന പേരിൽ തനിക്ക് പഞ്ചാബിലെ മുഖ്യമന്ത്രിയാകാനാണ് കെജ്രിവാൾ പദ്ധതിയിട്ടത്.

ഇതാണ് കെജ്രിവാൾ ശൈലി, ഏത് നീച മാർഗത്തിൽ കൂടിയും 
തന്‍റെ സ്വാർത്ഥ ലക്ഷ്യങ്ങൾ നേടിയെടുക്കുക.. ഇത് പറയുന്നത് മറ്റാരുമല്ല, തുടക്കം  മുതൽ എല്ലാ വളർച്ചയിലും 
കെജ്രിവാളിന്‍റെ കൂടെ നിന്ന കുമാർ ബിശ്വാസ് തന്നെയാണ്.. 2020 ലെ തെരഞ്ഞടുപ്പ് ജയിച്ചു കഴിഞ്ഞപ്പോൾ  AAP പ്രവർത്തകർ 
കുമാർ ബിശ്വാസിന്‍റെ വീടിന്‍റെ മുന്നില്‍ പോയി  ചീത്ത പറയുകയും 
കോലം കത്തിക്കുകയും ചെയ്തു. അങ്ങനെയാണ് കെജ്രിവാൾ തന്‍റെ ആത്മസുഹൃത്തിനോടുള്ള കടപ്പാട് തീർത്തത്..

കെജ്രിവാൾ  രാഷ്ട്രീയത്തിൽ വന്നത് കേജ്രിവാളിന് വേണ്ടി മാത്രമാണ്.. വേറെ ആരോടും ഒന്നിനോടും കേജ്രിവാളിന് പ്രതിബദ്ധതയില്ല..
ഉപയോഗമില്ലാത്തവരും, ചോദ്യം ചെയ്യുന്നവരുമായ ആരെയും 
കെജ്രിവാൾ വെച്ചുപൊറുപ്പിക്കില്ല.. ജയിക്കാൻ വേണ്ടി ഏതു തന്ത്രവും പയറ്റും, മറ്റു രാഷ്ട്രീയപ്പാർട്ടികൾ ചെയ്യുന്നത് പോലെ, മുസ്ലിം പ്രീണനം ചെയ്യും, അഴിമതിക്കാർക്കും പണച്ചാക്കുകൾക്കു സീറ്റു കൊടുക്കും.

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ബുദ്ധിമാനും തന്ത്രശാലിയുമായ 
രാഷ്ട്രീയക്കാരനാണു കെജ്രിവാൾ. ഇയാൾ ആദർശ വാദിയാണ്, ജന ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാണ് എന്ന് പറഞ്ഞാരും ദയവായി ഇതുവഴി വരരുത്.. കെജ്രിവാളിന്‍റെ  രാഷ്ട്രീയം കേജ്രിവാളിന് വേണ്ടിയുള്ളതാണ്.. അതുകൊണ്ടു തന്നെ മറ്റു നേതാക്കളെയോ പ്രവർത്തകരെയോ വളർത്തിയെടുക്കാൻ കേജ്രിവാളിന് കഴിയില്ല..

പരാർത്ഥത്തിനു വേണ്ടി ചിന്തിക്കുന്നവർക്ക് മാത്രമേ 
മറ്റു വ്യക്തികളെ വളർത്തിയെടുക്കാൻ കഴിയുള്ളു..
സ്വാർത്ഥന് കഴിയില്ല.. അതുകൊണ്ടു തന്നെ ഡൽഹിക്കു പുറത്തേയ്ക്ക് 
AAP വളരില്ല, കെജ്രിവാൾ പ്രധാന മന്ത്രി ആവുകയുമില്ല.. പക്ഷെ ഡൽഹിയിൽ   കെജ്രിവാളിനെ തോൽപിക്കാൻ 
കെല്പുള്ള മറ്റൊരു നേതാവ്  ഇന്നില്ല..

ഡൽഹിയിൽ കെജ്രിവാളിനെ തോൽപ്പിക്കണെമെങ്കിൽ 
സ്‌മൃതി ഇറാനിയെപ്പോലെ കഴിവുള്ള മറ്റൊരു നേതാവ് ഡൽഹിയിൽ വരണം.. അല്ലെങ്കിൽ  .. കെജ്രിവാളിന്‍റെ ദുഷ്കർമ്മങ്ങൾ കെജ്രിവാളിനെ തോൽപിക്കണം. ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും.. കാത്തിരുന്നു കാണുക..

https://www.facebook.com//sunilsomantvm

Related Articles

Latest Articles