Monday, April 29, 2024
spot_img

‘നയപരമായ വിഷയങ്ങളിൽ ഇടപെടില്ല’; ലക്ഷദ്വീപിലെ സ്കൂളുകളിൽ മാംസം ഒഴിവാക്കിയ നടപടി ശരിവച്ച്‌ സുപ്രീംകോടതി

കവരത്തി: ലക്ഷദ്വീപിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് ഇറച്ചി ഒഴിവാക്കിയ നടപടി ശരിവച്ച് സുപ്രീംകോടതി. നയപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയാണ് ഉത്തരവിറങ്ങിയത്. മീനും മുട്ടയും നിലനിർത്തിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.

ലക്ഷദ്വീപിൽ സ്‌കൂളിൽ ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങൾ വലിയ സമരങ്ങൾക്ക് വരെ കാരണമായിരുന്നു. നേരത്തെ ഇത് സംബന്ധിച്ചുള്ള വിശദീകരണം സുപ്രീംകോടതി ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്നടക്കം തേടിയിരുന്നു.

ഇതിനെതിരെയുള്ള പൊതുതാല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് സുപ്രീം കോടതിയിലേക്ക് ഹർജി എത്തിയത്. ഭരണകൂടത്തിന്റെ നയപരമായ തീരുമാനമാണിതെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി ഹർജി തള്ളിയിരിക്കുന്നത്.

Related Articles

Latest Articles