Saturday, May 4, 2024
spot_img

അനധികൃത സ്വത്ത് സമ്പാദന കേസ്; കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്

എറണാകുളം: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്. സുധാകരന്റെ മുൻ ഡ്രൈവർ കൂടിയായ പ്രശാന്ത് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ സ്മരണാർത്ഥം രൂപീകരിച്ച ട്രസ്റ്റിന്റെ പേരിലുള്ള പണപ്പിരിവിൽ നിന്നടക്കം വിവിധ ഇടപാടുകളിലായി സുധാകരൻ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു പരാതി

സുധാകരൻ വനം മന്ത്രിയായിരിക്കെ അഴിമതി നടത്തി, കണ്ണുർ ഡിസിസി ഓഫീസ് നിർമാണത്തിൽ ക്രമക്കേട് നടത്തി എന്നീ ഗുരുതര ആരോപണങ്ങളാണ് പ്രധാനമായും വിജിലൻസിന് നൽകിയ പരാതിയിലുളളത്. 2021 ജൂൺ ഏഴാം തീയതിയായിരുന്നു പ്രശാന്ത് പരാതി നൽകിയിരുന്നത്. പരാതിയിൽ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തിരുന്നു.

വിജിലൻസ് സെൽ എസ്പി കെ.പി അബ്ദുൾ റസാഖ് പ്രകാശ് ബാബുവിൽ നിന്നും നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള സുധാകരനെതിരെയുളള കേസ് ശരിയായ രീതിയിൽ മുന്നോട്ട് പോകുമോ എന്ന ആശങ്ക നേരത്തെ പ്രശാന്ത് ബാബു പങ്കുവെച്ചിരുന്നു.

കെപിസിസി അദ്ധ്യക്ഷന്റെ രാഷ്ടീയ പ്രതിച്ഛായയ്‌ക്ക് മങ്ങലേൽപിക്കുന്ന വെളിപ്പെടുത്തൽ കോൺഗ്രസിലും യുഡിഎഫിനുള്ളിലും ചർച്ചയ്‌ക്ക് വഴി വെച്ചിരുന്നു. അന്ന് ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്നായിരുന്നു സുധാകരന്റെ വിശദീകരണം.

Related Articles

Latest Articles