Friday, May 3, 2024
spot_img

അരയില്‍ തോര്‍ത്തുകെട്ടി സ്വര്‍ണ്ണം ഒളിപ്പിച്ച നിലയിൽ; വിമാനം തകരാറിലായത് മലപ്പുറം സ്വദേശി സമദിനേ കുടുക്കി

കൊച്ചി: വിമാനത്താവളത്തില്‍ സ്വർണ്ണം കടത്താൻ ശ്രമിച്ചയാൾ കസ്റ്റംസ് പിടിയിൽ. മലപ്പുറം സ്വദേശി സമദാണ് കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ പിടിക്കപ്പെട്ടത്.അരയില്‍ തോര്‍ത്തുകെട്ടി 1650 ഗ്രാം സ്വര്‍ണ്ണം ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്ത്.

ജിദ്ദ – കാലിക്കറ്റ് സ്പൈസ് ജെറ്റ് വിമാനത്തിലാണ് സ്വര്‍ണ്ണമെത്തിച്ചത്. ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറെന്ന സംശയത്തെ തുടർന്നാണ് ജിദ്ദ – കാലിക്കറ്റ് സ്പൈസ് ജെറ്റ് ഇന്നലെ നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയത്. സ്‌പൈസ്‌ ജെറ്റിന്‍റെ മറ്റൊരു വിമാനത്തിൽ ഇവരെ യാത്രയാക്കാൻ സുരക്ഷാ പരിശോധന നടത്തിയപ്പോൾ സമദ് സ്വർണ്ണം ഉപേക്ഷിക്കാൻ ശ്രമിച്ചു. തുടര്‍ന്നാണ് പിടിക്കപ്പെട്ടത്. 70 ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്.

Related Articles

Latest Articles