Tuesday, December 23, 2025

പൊതുവഴിയില്‍ സ്വയം കുളിച്ചും യുവാവിനെ കുളിപ്പിച്ചും യുവതി, വീഡിയോ വൈറല്‍; ചൂട് അസഹ്യമാണെന്ന് കാണിക്കാൻ ചെയ്ത വീഡിയോ വൻ വിവാദത്തിൽ; നടപടിയെടുക്കാനൊരുങ്ങി പോലീസ്

താനെ: പൊതുവഴിയില്‍ ഇരുചക്രവാഹനത്തിൽ ഇരുന്ന് കുളിച്ച യുവാവിന്‍റെയും യുവതിയുടെയും വീഡിയോ വൈറല്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഉല്ലാസ്നഗറില്‍ സ്കൂട്ടറില്‍ ഇരുന്ന് കുളിക്കുന്ന പങ്കാളികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൻ ചർച്ചയാവുകയാണ്. ഇരുവരും വ്ളോഗര്‍മാരാണെന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

എന്നാല്‍, ചൂട് അസഹ്യമാണെന്ന് കാണിക്കുന്നതിനായി ചെയ്ത വീഡിയോ വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. ട്വിറ്ററില്‍ ഒരാള്‍ താനെ പോലീസിലേക്ക് ഈ വീഡിയോ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. “ഇത് ഉല്ലാസ്നഗർ ആണ്. വിനോദത്തിന്റെ പേരില്‍ ഇത്തരം വിഡ്ഢിത്തങ്ങൾ അനുവദിക്കുമോ” എന്നാണ് ചോദ്യം ഉയരുന്നത്. അതേസമയം, പൊതു സ്ഥലത്ത് ഇത്തരമൊരു പ്രവര്‍ത്തി ചെയ്യുന്നത് കുറ്റകരമല്ലെന്ന് ചിലര്‍ കമന്‍റ് ചെയ്യുന്നുണ്ട്.

എന്നാല്‍, പിന്നിലിരിക്കുന്ന യുവതിക്ക് ഹെല്‍മറ്റ് ഇല്ലെന്നും ഇത് നിയമലംഘനമാണെന്നും ആളുകള്‍ പ്രതികരിക്കുന്നു. ഇതെല്ലാം ഒരു തമാശയായി കണ്ടുകൂടെയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഈ സംഭവത്തോടെ താനെ പോലീസ് പ്രതികരിച്ചിട്ടുണ്ട്. ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി വിഷയം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടുണ്ടെന്നാണ് താനെ പോലീസ് അറിയിച്ചത്. മില്യണ്‍ കാഴ്ചക്കാരെ ലഭിച്ചെങ്കിലും യുവതിക്കും യുവാവിനുമെതിരെ നടപടികള്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Latest Articles