Friday, September 25, 2026

ആശുപത്രി കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശികളായ
വിമൽ കുമാർ, ഷിബു എന്നിവരാണ് മരിച്ചത്.

നെടുമങ്ങാട് കരകുളം കെൽട്രോൺ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ആശുപത്രി കെട്ടിട നി‍ര്‍മ്മാണ ജോലിക്കിടെയാണ് അപകടം. ബേസ്മെന്റിനായി വാനം വെട്ടുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണുവെന്നാണ് വിവരം.

ഒരാളുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ഒരാളുടെ മൃതദേഹം പേരൂർക്കട ജനറലാശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു.

Related Articles

Latest Articles