Saturday, September 19, 2026

ലോകോത്തരം !! മഹത്തരം !!ഭാരതത്തിന്റെ രഹസ്യാന്വേഷണ ശൃംഖലയെയും വിദേശനയങ്ങളെയും പ്രശംസിച്ച് സിഐഎ മുൻ ഏജന്റ്

ഭാരതത്തിന്റെ രഹസ്യാന്വേഷണ ശൃംഖലയെയും വിദേശനയങ്ങളെയും പ്രശംസിച്ച് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ മുൻ ഏജന്റ് ആൻഡ്രൂ ബുസ്റ്റമാന്റെ. ഒരു അഭിമുഖത്തിനിടെയാണ് ഭാരതത്തിന്റെ റോയുടെയും ഇന്റലിജൻസ് ബ്യൂറോയുടെയും പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചത്. അഭിമുഖത്തിന്റെ ഭാഗങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

ലോകരാജ്യങ്ങളുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിലെ ഇന്ത്യയുടെ സമർത്ഥമായ സന്തുലിതാവസ്ഥയെയും ബുസ്റ്റമാന്റെ അഭിനന്ദിച്ചു, ഭാരതം തങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി ജിഡിപി വർധിപ്പിക്കുന്നുണ്ടെന്നും ത്വരഗതിയിലുള്ള സാമ്പത്തിക വളർച്ചാ നിരക്ക് വരും വർഷങ്ങളിൽ ശക്തമായ ഒരു സൂപ്പർ പവറാക്കി ഭാരതത്തെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

”ഭാരതത്തിന് ഇന്ന് ലോകത്തുള്ളതിൽ തന്നെ ഏറ്റവും മികച്ച രണ്ട് ഇൻ്റലിജൻസ് സേവനങ്ങളുണ്ട്, അവയിലൊന്ന് റോ ആണ്, അത് അവരുടെ വിദേശ ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്നു, മറ്റൊന്ന് അവരുടെ ആഭ്യന്തര കാര്യങ്ങൾ നിരീക്ഷിക്കുന്ന ഇന്റലിജൻസ് ബ്യൂറോ വിഭാഗമാണ്. അവരുടെ ജിഡിപി, ഉപഭോഗം, ജനസംഖ്യ എന്നിവ വർധിപ്പിക്കുന്നതിനിടയിൽ തീർത്തും എതിർചേരികളിൽ നിൽക്കുന്ന അമേരിക്കയുടെയും റഷ്യയുടെയും സഖ്യകക്ഷിയാകാൻ അവർക്ക് കഴിഞ്ഞു”- ആൻഡ്രൂ ബുസ്റ്റമാന്റെ പറഞ്ഞു.

കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജുവും എക്‌സിൽ വീഡിയോ പങ്കുവച്ചിട്ടുണ്ട്.നിരവധി പേർ വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുണ്ട്.

”ഇന്ത്യൻ ഇൻ്റലിജൻസ് വിംഗ് ഈ ലോകത്തിലെ ഏറ്റവും മികച്ച ഒന്നാണ്. അവരെ പരിഹസിക്കുന്ന/വിമർശിക്കുന്ന ആളുകൾക്ക് അവരുടെ വിജയ നിരക്കിനെക്കുറിച്ച് അൽപ്പം പോലും അറിയില്ല. ഭാരതമാണ് ഭാരതത്തിൻ്റെ ഉറ്റ സുഹൃത്ത്.” ”ഭാരതത്തിൻ്റെ സാധ്യതകളും സ്വാധീനവും നമ്മുടെ നാട്ടുകാരേക്കാൾ ലോകത്തിനറിയാം.” അങ്ങനെ പോകുന്നു കമന്റുകൾ

പ്രശസ്ത മുൻ സിഐഎ ഇൻ്റലിജൻസ് ഓഫീസറും സംരംഭകനും സോഷ്യൽ മീഡിയ വ്യക്തിത്വവുമാണ് ആൻഡ്രൂ ബുസ്റ്റമാൻ്റേ എന്നത് ശ്രദ്ധേയമാണ്. സിഐഎയ്‌ക്കൊപ്പമുള്ള സമയത്ത്, അദ്ദേഹം രഹസ്യ പ്രവർത്തനങ്ങൾ, രഹസ്യാന്വേഷണ ശേഖരണം, കൗണ്ടർ ഇൻ്റലിജൻസ് എന്നിവയിൽ വൈദഗ്ദ്ധ്യം നേടി, ആഗോള രഹസ്യാന്വേഷണ രീതികളെക്കുറിച്ചും ജിയോപൊളിറ്റിക്‌സുകളെക്കുറിച്ചും സവിശേഷമായ ഉൾക്കാഴ്ചകൾ നൽകി. സിഐഎയിൽ നിന്ന് വിരമിച്ചശേഷംനിരീക്ഷണം, കൗണ്ടർ-നിരീക്ഷണം, വ്യക്തിഗത സുരക്ഷ എന്നിവയിൽ പരിശീലനവും കൺസൾട്ടിംഗ് സേവനങ്ങളും നൽകുന്ന ‘എവരിഡേ സ്പൈ ‘ എന്ന കമ്പനിക്കുയും ബുസ്റ്റമാന്റെ സ്ഥാപിച്ചു.

Related Articles

Latest Articles