Friday, April 19, 2024
spot_img

ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യൻ ടീമിനെ ഇന്നറിയാം

മും​ബൈ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീമിനെ ​ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. വൈ​കി​ട്ട് മൂന്നു മണിക്ക് മുംബയിൽവെച്ചായിരിക്കും പ്ര​ഖ്യാ​പ​നം. ടീം ​നി​ശ്ച​യി​ക്കു​ന്ന​തി​ന് മു​ൻ​പ്‌ സെ​ല​ക്റ്റ​ർ​മാ​രും ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​ർ, നാ​ലാം ന​മ്പ​ർ ബാ​റ്റ്സ്മാ​ൻ, നാ​ലാം പേ​സ​ർ എ​ന്നി​വ​ർ ആ​രൊ​ക്കെ ആ​കു​മെ​ന്ന​താ​ണ് ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്. ബാ​റ്റി​ങ് ലൈ​ന​പ്പി​ലെ ഇ​ന്ത്യ​യു​ടെ ദീ​ർ​ഘ​കാ​ല ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ് നാ​ലാം ന​മ്പ​റി​ൽ ആ​രെ നിശ്ചയിക്കണമെന്നുള്ളത്. വി​ജ​യ് ശ​ങ്ക​ർ, അ​മ്പാ​ട്ടി റാ​യു​ഡു‌, ശ്രേ​യ​സ് അ​യ്യ​ർ എ​ന്നി​വ​ർ ഈ ​സ്ഥാ​ന​ത്തി​നു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്നുണ്ട്.

ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​കാ​ൻ ഋ​ഷ​ഭ് പ​ന്തും വെ​റ്റ​റ​ൻ താ​രം ദി​നേ​ശ് കാ​ർ​ത്തി​ക്കും പോ​ര​ടി​ക്കു​ന്നു. ഐ​പി​എ​ല്ലി​ലെ ഇ​പ്പോ​ഴ​ത്തെ ഫോം ​പ​രി​ഗ​ണി​ക്കു​മ്പോ​ൾ പ​ന്തി​നാ​ണ് സാ​ധ്യ​ത കൂ​ടു​ത​ൽ. ഓ​പ്പ​ണ​റാ​യും ഏ​ഴാം ന​മ്പ​റി​ലും പ​രീ​ക്ഷി​ക്കാ​മെ​ന്ന​തും പ​ന്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കു​ന്നു. മൂ​ന്നാം ഓ​പ്പ​ണ​റു​ടെ റോ​ളി​ൽ കെ.​എ​ൽ. രാ​ഹു​ൽ വ​ന്നേ​ക്കും. അ​തി​നൊ​പ്പം ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റു​ടെ സ്ഥാ​ന​ത്തേ​ക്കും രാ​ഹു​ലി​നെ പ​രി​ഗ​ണി​ച്ചേ​ക്കും. അ​ങ്ങ​നെ​യെ​ങ്കി​ൽ നാ​ലാം ന​മ്പ​റി​ൽ റാ​യു​ഡു​വി​ന് വ​ഴി തെ​ളി​യും.

Related Articles

Latest Articles