Tuesday, May 14, 2024
spot_img

ഇന്ന് സോഷ്യൽ മീഡിയാ ദിനം; ലോകത്തെ പിടിച്ചുലച്ച സോഷ്യൽ മീഡിയയ്ക്ക് പിന്നിലെ വമ്പൻ ശക്തികൾ.!

1940 കളില്‍ ആദ്യത്തെ സൂപ്പര്‍ കമ്ബ്യൂട്ടറിന്റെ ജനനത്തിനുശേഷം, ഫോട്ടോകള്‍ അപ്‌ലോഡുചെയ്യാനും മറ്റുള്ളവരുമായി ആദ്യമായി ബന്ധപ്പെടാനും 1997 ല്‍ ആന്‍ഡ്രൂ വെയ്ന്‍‌റിച്ച്‌ ആണ് ഒരു ‘സിക്സ് ഡിഗ്രീസ്’ എന്ന ആദ്യത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൃഷ്ടിച്ചത് . ഇപ്പോള്‍ വരെ ലോകമെമ്ബാടുമായി മൂന്ന് ബില്ല്യണ്‍ സജീവ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുണ്ട്. മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജില്‍ മാര്‍ക്ക് സുക്കർബർഗ് സൃഷ്ടിച്ച ഫേസ്ബുക്കിനാണു മറ്റേതൊരു പ്ലാറ്റ്‌ഫോമുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ളത് എന്നാണ് കണക്കുകൾ പുറത്ത് വരുന്നത്.

ഫേസ്ബുക് ആണ് ഏറ്റവും കൂടുതല്‍ പ്രചാരത്തില്‍ ഉള്ളതും. യുട്യൂബിനെ സംബന്ധിച്ചും വലിയ വളര്‍ച്ചയാണ് ഉണ്ടായത്. ഓരോ മിനിറ്റിലും 300 മണിക്കൂറിലധികം വീഡിയോ യു ട്യൂബിലേക്ക് അപ്‌ലോഡു ചെയ്യുന്നു, ശരാശരി ഒരാള്‍ ഒരു ദിവസം 40 മിനിറ്റ് കാണുന്നു. ഏറ്റവും കൂടുതല്‍ ലൈക്കുകളുള്ള ഫോട്ടോയുടെ റെക്കോര്‍ഡിനെ മറികടക്കാന്‍ വേൾഡ് റെക്കോർഡ് എഗ്ഗ് അപ്‌ലോഡു ചെയ്‌തത്. ഓരോ ദിവസവും 500 ദശലക്ഷം ട്വീറ്റുകള്‍ അയയ്ക്കുന്നുണ്ട്. അതായത് ഓരോ സെക്കന്‍ഡിലും 6,000 ട്വീറ്റുകള്‍. ഇങ്ങനെ സോഷ്യല്‍ മീഡിയ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ഇതിനായി ഈ ദിനം മാറ്റിവെക്കുന്നത് വളരെ പ്രയോജനപ്രദമാണ് എന്നതിൽ കാര്യമുണ്ട്.

ഇന്ന് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ ലോകം, അവരുടെ വിരൽ തുമ്പിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും വളർച്ച ആണ് ഇതിന് പ്രധാന കാരണം. ഈ അവസരത്തിൽ ജൂൺ 30 ലോക സോഷ്യൽ മീഡിയ ദിനം ആയി ആചരിക്കുന്നു.
സോഷ്യൽ മീഡിയ ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിൽ പോലും വളരെയധികം സ്വാധീനം ചെലുത്തുന്നു. ഫേസ്ബുക് , വാട്സ്ആപ് , ഇൻസ്റ്റാഗ്രാം , ട്വിറ്റെർ , ഗൂഗിൾ പ്ലസ് …etc. ഇങ്ങനെ അനവധി സാമൂഹ്യ മാധ്യമങ്ങൾ ഇന്ന് നമുക്കുണ്ട്. ഇപ്പോൾ ക്ലബ് ഹൗസിലും സ്പോട്ടിഫൈ യിലും വരെ എത്തി നിൽക്കുന്നു.

കോവിഡ് കാലത്ത് ഭൂരിഭാഗം പേരും സോഷ്യൽ മീഡിയയിൽ തന്നെയാണ് സമയം ചിലഴിച്ചത്. വിദ്യാർഥികളുടെയും, യുവജനങ്ങളുടെയും ഇടയിൽ സോഷ്യൽ മീഡിയയുടെ ഉപയോഗം വർദ്ധിച്ചുക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ ഏതു കോണിൽ ഉള്ളവർക്കും ഇന്ന് സോഷ്യൽ മീഡിയ വഴി പരസ്പരം സംസാരിക്കാം. കാണാം. പണമിടപാടുകൾ നടത്താം, ബിസ്സിനെസ്സ് നടത്താം, മാത്രമല്ല വീട്ടിലെ സാധനങ്ങൾ വാങ്ങുന്നതും കറന്റ് ബില്ലുകൾ അടയ്ക്കുന്നതും എന്തിന് ഇപ്പോൾ പഠനം പോലും എല്ലാം ഓൺലൈൻ ആയി. ജീവിതത്തിലെ ദൈനംദിന കാര്യങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ ആശ്രയിച്ചാണ് ഇപ്പോഴത്തെ ആളുകളുടെ ജീവിതം. എന്നാൽ സോഷ്യൽ മീഡിയകൾക്ക് ഗുണങ്ങൾ ഉള്ള പോലെ ദോഷങ്ങളും ഉണ്ട്. ഏതൊക്കെ വിവരങ്ങൾ ഇത്തരം മാധ്യമങ്ങളിലൂടെ കൈമാറണം എന്ന് തീരുമാനിക്കേണ്ടത് നമ്മൾ ആണ്. സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടൽ കരുതലോടെയായിരിക്കണം എന്ന് ഓരോരുത്തരും ഓർക്കുക. ചതിക്കുഴികളിൽ പെടാതിരിക്കുക.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles