Sunday, October 11, 2026

പോലീസ് തലപ്പത്തേക്ക് പുതിയ മേധാവിയെത്തുമ്പോൾ … ബെഹ്റ പറഞ്ഞ സ്ലീപ്പർ സെല്ലിനെ ഒതുക്കാൻ അനിൽകാന്തിനാകുമോ ? | Anil Kant

പോലീസ് തലപ്പത്തേക്ക് പുതിയ മേധാവിയെത്തുമ്പോൾ …. ബെഹ്റ പറഞ്ഞ സ്ലീപ്പർ സെല്ലിനെ ഒതുക്കാൻ അനിൽകാന്തിനാകുമോ ? | Anil Kant

അനിൽ കാന്ത് സംസ്ഥാന പോലീസ് മേധാവിയാകും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പട്ടിക വിഭാഗത്തില്‍ നിന്നും ഡി.ജി.പിയാകുന്ന ആദ്യ വ്യക്​തിയാണ്​ അനില്‍ കാന്ത്​. ദില്ലി സ്വദേശിയായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറായിരുന്നു.

കല്‍പറ്റ എഎസ്‌പിയായാണ്‌ അദ്ദേഹം പൊലീസില്‍ സേവനം തുടങ്ങിയത്‌. പിന്നീട് തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ് പി ആയി പ്രവര്‍ത്തിച്ചു.കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി.ഡിജിപി സ്ഥാനത്തു നിന്നും ലോക്നാഥ് ബെഹ്റ വിരമിക്കുന്ന സാഹചര്യത്തിലാണ് അനിൽ കാന്ത് ഡിജിപിയായി സ്ഥാനമേൽക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ വരെയാണ് അനില്‍കാന്തിന്റെ കാലാവധി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles