ഒരൊറ്റ ക്ലിക്കില്‍ ലോകത്തെ കൈവെള്ളയിലത്തിക്കുന്ന വേള്‍ഡ് വൈഡ് വെബ് (www) ഇന്ന് 30 വയസ്സ് .
വേള്‍ഡ് വൈഡ് വെബിന്റെ 30-ാം പിറന്നാള്‍ ആഘോഷമാക്കി ഗൂഗിള്‍ പ്രത്യേകം ഡൂഡിള്‍ അവതരിപ്പിച്ചിരിക്കുകയാണ്.

ലോകം കണ്ട വേള്‍ഡ് വൈഡ് വെബ് എന്ന അത്ഭുതത്തെ നമ്മളിലേക്ക് എത്തിച്ചത്1993 ഓഗസ്റ്റ് 23-ന് സെര്‍ണിലെ ശാസ്ത്രജ്ഞനായ ടിം ബര്‍ണേഴ്‌സ് ലീയാണ് .അദ്ദേഹത്തിന്റെ ആശയങ്ങളിലൂടെയും രൂപകല്‍പനയുടെയും ഫലമായാണ് ഇന്‍ര്‍നെറ്റ് ലോകത്തെ മാറ്റിമറിച്ചത്. ആഗോളതലത്തില്‍ ലോക ജനതയെ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ വേള്‍ഡ് വൈഡ് വെബിന് സാധിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം.

ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബും രണ്ടും ഒന്നല്ല. ഇലക്‌ട്രോണിക്/ കംപ്യൂട്ടര്‍ സാങ്കേതിക സംവിധാനങ്ങളുടെ ശൃംഖലയാണ് ഇന്റര്‍നെറ്റ്. എന്നാല്‍ ഇന്‍ര്‍നെറ്റിന്റെ സഹായത്തോടെ പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരുകൂട്ടമാണ് വേള്‍ഡ് വൈഡ് വെബ്.
ഹൈപ്പര്‍ലിങ്കുകളും യു.ആര്‍.ഐകളും ഉപയോഗിച്ചാണ് വേള്‍ഡ് വൈഡ് വെബിലെ പ്രമാണങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്.
ഗൂഗിള്‍ ഉള്‍പ്പടെയുള്ള എല്ലാം വെബ് ബ്രൗസറുകളും വേള്‍ഡ് വൈഡ് വെബിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.