ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും രാജ്യത്ത് വലിയ പ്രകമ്പനങ്ങൾ സൃഷ്ടിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ഉറ്റുനോക്കുന്ന ഒരു പേരുണ്ട്. ഗൗരവ് പ്രഥാൻ- ഡാറ്റ സയന്റിസ്റ്, ഇൻഫർമേഷൻ ടെക്നോളജി അനലിസ്റ്റ്,സ്ട്രറ്റജിസ്റ് അങ്ങനെ ഒരു ബ്രാൻഡിന്റെ തലത്തിലേക്ക് വളർന്ന വ്യക്തിത്വം. അണുവിട തെറ്റാത്ത തിരഞ്ഞെടുപ്പ് പ്രവചനകളിലൂടെയാണ് അദ്ദേഹം ദേശിയ ശ്രദ്ധ പിടിച്ചു പറ്റിയത്.