Sunday, April 28, 2024
spot_img

എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശ്വാസികളുടെ ഭവനങ്ങളിലും 13 ആം തീയതി മുതല്‍ ദേശീയ പതാക ഉയര്‍ത്തണം; പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിക്കണമെന്ന് യാക്കോബായ സഭ

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ വിശ്വാസികളും പതിമൂന്നാം തീയതി മുതല്‍ വീടുകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്ന് യാക്കോബായ സഭയുടെ സർക്കുലർ.രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തില്‍ അഭിമാനിക്കണമെന്നും രാഷ്ട്രത്തിന്‍റെ ഉന്നമനത്തിനും ദേശീയപതാക ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അറിയിച്ചു.

യാക്കോബായ സഭ പുറത്തിറക്കിയ സര്‍ക്കുലര്‍,

‘നമ്മുടെ രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണല്ലോ. ആദരണീയനായ നമ്മുടെ പ്രധാന മന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചത് പ്രകാരം നമ്മുടെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശ്വാസികളുടെ ഭവനങ്ങളിലും 13 ആം തീയതി മുതല്‍ ദേശീയ പതാക ഉയര്‍ത്തേണ്ടതും, രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്‌ധിയില്‍ അഭിമാനം കൊള്ളുകയും, നമ്മുടെ രാഷ്ട്രത്തിന്റെ ഉന്നതിയ്ക്കും, ദേശീയ പതാക ഉയര്‍ത്തിക്കാട്ടുന്ന മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനും പ്രതിജ്ഞാ ബദ്ധരായിരിക്കുകയും ചെയ്യേണ്ടതാണ്’

Related Articles

Latest Articles