Saturday, May 11, 2024
spot_img

കൊല്ലം ടോൾ പ്ലാസ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പ്രധാന അക്രമിയായ അഭിഭാഷകൻ പിടിയിൽ

കൊല്ലം: ടോൾ പ്ലാസ ജീവനക്കാരനെ കാർ യാത്രികർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. അഭിഭാഷകനായ ഷിബുവാണ് പിടിയിലായത്. ആലപ്പുഴയിൽ നിന്നും മടങ്ങി വരും വഴിയാണ് ഷിബുവും മറ്റുള്ളവരും ചേർന്ന് ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ചത്.

ഇന്നലെയാണ് സംഭവം. കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് അക്രമം നടന്നത്. കുരീപ്പുഴ സ്വദേശി അരുണിനാണ് മർദ്ദനമേറ്റത്. കാറിലെത്തിയ സംഘം ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്ന് പോകുന്നത് ചോദ്യം ചെയ്തതിനാണ് അരുണിനെ മർദ്ദിച്ചത്.

തുടർന്ന് അരുണിനെ കാറിൽ പിടിച്ച് വലിച്ചു ഏറെ ദൂരം മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു. ശേഷം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. നിലവിൽ അരുൺ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles