Thursday, May 16, 2024
spot_img

പുതുചരിത്രം കുറിക്കാൻ യശസ്വി ജയ്സ്‍വാൾ; അരങ്ങേറ്റ മത്സരത്തിൽ ഓപ്പണറാകും 

 

ഡൊമീനിക്ക : ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന കഴിഞ്ഞ സീസൺ ഐപിഎല്ലിലെ രാജസ്ഥാൻ സെൻസേഷണൽ യശസ്വി ജയ്സ്‍വാൾ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയുടെ ഓപ്പണിങ് ബാറ്ററാകും. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം യശസ്വി ഓപ്പണിങ് ചെയ്യുമ്പോൾ, ശുഭ്മൻ ഗില്ലിന് ബാറ്റിങ് ക്രമത്തിൽ രണ്ടാമതായി ഇറങ്ങേണ്ടിവരും. തുടർന്നാകും വിരാട് കോഹ്ലിയും അജിൻക്യ രഹാനെയും ക്രീസിലെത്തുക.

യശസ്വി ജയ്സ്വാൾ ഓപ്പണറായി കളിക്കുമെന്ന കാര്യം ക്യാപ്റ്റൻ രോഹിത് ശർമ സ്ഥിരീകരിച്ചു. അതേസമയം വിക്കറ്റ് കീപ്പറുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലടക്കം ഇന്ത്യയ്ക്കായി വിക്കറ്റ് കാത്ത ശ്രീകർ ഭരത് തന്നെ ആദ്യ ടെസ്റ്റിലും കീപ്പറാകാനാണു സാധ്യത. ആദ്യ ടെസ്റ്റിൽ രണ്ട് സ്പിന്നര്‍മാര്‍ കളിക്കുമെന്ന് രോഹിത് ശർമ പറഞ്ഞിട്ടുണ്ട്. ഇതോടെ ലോക ഒന്നാം നമ്പർ ടെസ്റ്റ് ബോളർ ആർ. അശ്വിനും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും ഒരുമിച്ച് കളത്തിലിറങ്ങുമെന്ന് ഉറപ്പായി.

Related Articles

Latest Articles