Wednesday, September 30, 2026

യെച്ചൂരി ഇന്ന് ശ്രീനഗറില്‍, രാഷ്ട്രീയ നീക്കം ഉണ്ടായാല്‍ കോടതിയലക്ഷ്യം

ശ്രീനഗര്‍- സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ശ്രീനഗറിൽ എത്തും.സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് യെച്ചൂരി പാർട്ടി നേതാവ് തരിഗാമിയെ കാണുന്നത്.

തരിഗാമിയെ കാണുന്നതല്ലാതെ മറ്റ് രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായാൽ കോടതിയലക്ഷ്യമാകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. തരിഗാമി എവിടെയാണെന്നുളള വിവരം കൈമാറണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.കശ്മീരിലേക്ക് എത്തുന്ന വിവരം കാണിച്ച് ജമ്മു കശ്മീർ ഗവർണ്ണർ സത്യപാൽ മാലിക്കിന് കത്ത് അയച്ചിട്ടുണ്ട്.

ഈ മാസം ഒൻപതിന് തരിഗാമിയെ കാണുന്നതിന് യെച്ചൂരി ശ്രീനഗറിൽ എത്തിയെങ്കിലും സുരക്ഷ സേന മടക്കി അയച്ചിരുന്നു.

Related Articles

Latest Articles