Saturday, October 3, 2026

പ്രധാനമന്ത്രി മോദിയുടെ മറ്റൊരു സ്വപ്‌നം കൂടി യാഥാർത്ഥ്യത്തിലേക്ക്:’ഫിറ്റ് ഇന്ത്യ മൂവ്‌മെന്‍റി’ന് ഇന്ന് തുടക്കം

ദില്ലി- പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്‍റി’ന് തുടക്കം കുറിക്കും. ശാരീരിക പ്രവർത്തനങ്ങളും, കായിക വിനോദങ്ങളും പൗരന്മാരുടെ ദൈനം ദിന ജീവിതത്തിന്‍റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കായിക ദിനത്തിൽ പുതിയ പരിപാടിയ്ക്ക് തുടക്കമിടുന്നത്.

ഇന്ദിരഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് പരിപാടി. പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുകയും,ഫിറ്റ്‌നസ് പ്രതിജ്ഞ എടുക്കുകയും ചെയ്യും. രാവിലെ 10 മുതൽ 11 വരെ ദൂരദർശനിൽ പരിപാടി സംപ്രേക്ഷണം ചെയ്യും. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ഫിറ്റ് ഇന്ത്യ മൂവ്‌മെന്‍റിനെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ചെറുപ്പക്കാർക്കും, കുട്ടികൾക്കും, സ്ത്രീകൾക്കും, മുതിർന്നവർക്കും ഒരു പോലെ ഇതിൽ പങ്കെടുക്കാനാകും.

Related Articles

Latest Articles