Sunday, January 11, 2026

ആ​ശു​പ​ത്രിക്ക് നേരെ വ്യോ​മാ​ക്രമണം; നാ​ലു കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ ഏ​ഴു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

സ​നാ: യെ​മ​നി​ല്‍ ആ​ശു​പ​ത്രി​ക്കു നേരെയുണ്ടായ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ ഏ​ഴു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. സാ​ദാ ന​ഗ​ര​ത്തി​ല്‍​നി​ന്നും 60 കി​ലോ​മീ​റ്റ​ര്‍ മാ​റി കി​താ​ഫ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

“സേ​വ് ദ ​ചി​ല്‍​ഡ്ര​ന്‍’ എ​ന്ന മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യു​ടെ പി​ന്തു​ണ​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യിലാണ് ആക്രമണമുണ്ടായത്. ആ​ശു​പ​ത്രി​ക്ക് 50 മീ​റ്റ​ര്‍ സ​മീ​പ​ത്താ​യാ​ണ് മി​സൈ​ലു​ക​ള്‍ വ​ന്നു​വീ​ണ​തെ​ന്ന് സേ​വ് ദ ​ചി​ല്‍​ഡ്ര​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പറഞ്ഞു.

അ​തേ​സ​മ​യം, ഹൂ​തി വി​മ​ത​രെ ല​ക്ഷ്യം​വ​ച്ച്‌ സൗ​ദി സ​ഖ്യ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണി​തെ​ന്നാ​ണ് സേ​വ് ദ ​ചി​ല്‍​ഡ്ര​ന്‍ പ്ര​വ​ര്‍​ത്ത​കരുടെ ആ​രോ​പ​ണം. എ​ന്നാ​ല്‍ സൗ​ദി ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

Related Articles

Latest Articles