Sunday, November 1, 2026

ഇന്ത്യന്‍ എംബസി ബഹ്റൈനില്‍ അന്താരാഷ്ട്ര യോഗദിനാചരണം നടത്തുന്നു

മനാമ: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ബഹ്റൈനിലും വിവിധ പരിപാടി നടത്തുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. ജൂണ്‍ 21-ന് വൈകീട്ട് ഏഴുമുതല്‍ ഒന്‍പതു മണിവരെ ബഹ്റൈന്‍ യുവജന, കായികവകുപ്പു മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖലീഫ സ്‌പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എല്ലാ ഇന്ത്യക്കാരും പങ്കെടുക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ബഹ്റൈനില്‍ യോഗയോടു താത്പര്യമുള്ള കൂട്ടായ്മയുടെ നേതൃത്വത്തിലും വെള്ളിയാഴ്ച ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. വൈകീട്ട് അഞ്ചുമണി മുതല്‍ ഹിദ്ദിലെ ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ പാര്‍ക്കില്‍ നടക്കുന്ന യോഗ സംഗമത്തില്‍ രാജ്യത്തെ 24 ഇന്ത്യന്‍ സംഘടനകളില്‍നിന്നായി 1500 പേര്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി കണ്‍വീനര്‍ പ്രദീപ് കുമാര്‍ അറിയിച്ചു.

Related Articles

Latest Articles