Monday, January 5, 2026

മന്ത്രിസഭാ യോഗങ്ങളില്‍ മൊബൈല്‍ ഫോണിന്‌ വിലക്കേര്‍പ്പെടുത്തി യോഗി ആദിത്യനാഥ്

ലക്‌നോ: മന്ത്രിസഭാ യോഗം അടക്കമുള്ള ഔദ്യോഗിക യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മന്ത്രിമാര്‍ യോഗത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് തീരുമാനം.

മന്ത്രിമാരില്‍ ചിലര്‍ വാട്സാപ്പ് സന്ദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നേരത്തെയും മൊബൈല്‍ ഫോണുകളുടെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. യോഗത്തില്‍ മൊബൈല്‍ കൊണ്ടുവരാമെങ്കിലും സൈലന്‍ഡ് മോഡില്‍ ഇട്ടാല്‍ മതിയായിരുന്നു. എന്നാല്‍ ഇനി മുതല്‍ മന്ത്രിസഭാ യോഗത്തിനെത്തുമ്പോള്‍ ഫോണുകള്‍ കൗണ്ടറില്‍ ഏല്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശം. അതേസമയം, സുപ്രധാന തീരുമാനങ്ങള്‍ ചോരാതിരിക്കാനും കൂടിയാണ് ഫോണുകളുടെ വിലക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Latest Articles