Saturday, November 7, 2026

കോഴിക്കോട് ഡിസിസി അധ്യക്ഷൻ നേതൃത്വത്തിൽ കോൺഗ്രസ്സുകാർ പോലീസിനെ ആക്രമിച്ചു,പൊതുമുതൽ നശിപ്പിച്ചു

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ മറവില്‍ പൊലീസിനെ ആക്രമിക്കുകയും, പൊതു മുതല്‍ നശിപ്പിക്കുകയും ചെയ്‌ത കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് ടി.സിദ്ദീഖ്, കെ.പി.സി.സി. സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് വി.ടി. നിഹാല്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വിദ്യാ ബാലകൃഷ്ണന്‍ എന്നിവരടക്കം 54 പേരെ ജില്ലാ കോടതി റിമാന്‍ഡ് ചെയ്‌തു.

പ്രതിഷേധ പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജും നടത്തി. ഇതിനുപിന്നാലെയാണ് ടി. സിദ്ദീഖ് അടക്കം 54 പേരെ അറസ്റ്റ് ചെയ്തത്.

പൊലീസിനെ ആക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.

Related Articles

Latest Articles