Thursday, May 16, 2024
spot_img

മഥുരാപുരിയിൽ മദ്യത്തിനും മാംസത്തിനും നിരോധനം: നിർണായക തീരുമാനവുമായി യോഗി സർക്കാർ

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മദ്യത്തിനും മാംസത്തിനും സമ്പൂര്‍ണ്ണ നിരോധനം. മുഖ്യമന്ത്രി ആദിത്യനാഥാണ് മദ്യത്തിനും മാംസത്തിനും മഥുരയിൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തിയത്. ലഖ്‌നൗവിലെ കൃഷ്‌ണോത്സവ പരിപാടിയില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മദ്യവും മാംസവും വിൽക്കുന്നവർ മഥുരയുടെ അന്തസ് ഉയർത്തുന്നതിനായി പാൽ വിൽപനയിലേക്ക് കടക്കണമെന്ന് ആദിത്യനാഥ് പറഞ്ഞു. പുരാതന ക്ഷേത്രങ്ങള്‍ രാജ്യത്തിന്റെ പൈതൃകമാണെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളില്‍ വന്ന മാറ്റത്തില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles