Sunday, May 19, 2024
spot_img

ഗുണ്ടകൾക്ക് യോഗിയുടെ യുപിയിൽ സ്ഥാനമില്ല !!
അഭിഭാഷകനെ വെടിവച്ചുകൊന്ന ഗുണ്ടാ നേതാവിന്റെ വീട് പൊളിച്ച് യോഗി സർക്കാർ

ലക്നൗ : പട്ടാപ്പകൽ അഭിഭാഷകനെ ദാരുണമായി വെടിവച്ചു കൊലപ്പെടുത്തിയ ഗുണ്ടാനേതാവ് ആതിക് അഹമ്മദിന്റെ അടുത്ത ബന്ധുവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് യോഗി ആദിത്യനാഥ്‌ നയിക്കുന്ന ഉത്തർ പ്രദേശ് സർക്കാർ. പ്രയാഗ്‌രാജിൽ അഭിഭാഷകനായ ഉമേഷ് പാലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വെടിയേറ്റു മരിച്ചത്. അക്രമ സംഘം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെയും വെടിവച്ചു കൊന്നിരുന്നു. അന്വേഷണത്തിൽ കൊലപാതകം ആസൂത്രണം ചെയ്തത് ആതിക് അഹമ്മദ് ആണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

പ്രദേശത്തെ ഗുണ്ടാനേതാവായിരുന്ന ഇയാൾ പിന്നീട് സമാജ്‌വാദി പാർട്ടി നേതാവായി മാറി. കൊലപാതകത്തിൽ പങ്കുണ്ടെന്നു പറയുന്ന അടുത്ത സുഹൃത്തും പങ്കാളിയുമായ സഫർ അഹമ്മദിന്റെ വീടാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ആതിക്കിന്റെ മകനും ഭാര്യയും ഈ സമയം ഇവിടെയുണ്ടായിരുന്നു. സഫർ ഒളിവിലാണ്. വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആയുധങ്ങൾ പിടിച്ചെടുത്തു. ആതിക് അഹമ്മദിന്റെ ലക്നൗവിലെ വീട്ടിൽ റെയ്ഡ് നടത്തിയ പൊലീസ് രണ്ട് ആഡംബര കാറുകളും പിടിച്ചെടുത്തിരുന്നു.

ബിഎസ്പി എംഎൽഎ ആയിരുന്ന രാജു പാൽ 2005ൽ കൊല്ലപ്പെട്ട കേസിൽ ഉമേഷ് പാൽ സാക്ഷിയായിരുന്നു. കൊലപാതകം നടത്തിയ ആതിക് അഹമ്മദ് ഇപ്പോൾ ജയിലിലാണ്. അഹമ്മദാബാദ് ജയിലിൽ കഴിയുന്ന ആതിക് അഹമ്മദാണ് ഇയാളുടെ നിർദേശപ്രകാരമായിരുന്നു ഉമേഷ് പാലിന്റെ കൊലപാതകം.ആതിക് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ്, ഭാര്യയും ബിഎസ്പി നേതാവുമായ ഷൈസ്ത പർവീൺ എന്നിവരും പ്രതിപട്ടികയിലുണ്ട്.

തിങ്കളാഴ്ച പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പ്രതി കൊല്ലപ്പെട്ടിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് നിയമസഭയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവും തർക്കത്തിലേർപ്പെട്ടിരുന്നു . മാഫിയയെ നിലംപരിശാക്കുമെന്നു യോഗി നിയമസഭയിൽ പറഞ്ഞു.

Related Articles

Latest Articles