Wednesday, May 8, 2024
spot_img

കലാപകാരികളുടെ പോസ്റ്റർ അവിടെത്തന്നെ ഇരിക്കുമെന്ന് യോഗി ആദിത്യനാഥ്

അലാഹബാദ്: പൗരത്വ നിയമത്തിന്റെ പേരിൽ കലാപം അഴിച്ചുവിട്ടവരുടെ പേരുവിവരങ്ങൾ പതിപ്പിച്ച പോസ്റ്ററുകൾ നീക്കം ചെയ്യില്ലെന്ന് യോഗി ആദിത്യനാഥ് സർക്കാർ. പോസ്റ്ററുകൾ നീക്കണമെന്ന അലാഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. കേസ് നാളെ പരിഗണിക്കും.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ ഉത്തർപ്രദേശിൽ നടന്ന അക്രമത്തിൽ പങ്കാളികളായവരുടെ ചിത്രങ്ങളും മറ്റുവിശദാംശങ്ങളും ചേർത്ത പോസ്റ്ററുകൾ ലക്‌നോയിലെ പൊതുനിരത്തുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ നിർദേശപ്രകാരമായിരുന്നു പ്രക്ഷോഭകാരികളുടെ ചിത്രം പതിപ്പിച്ച പോസ്റ്ററുകൾ പതിപ്പിച്ചത്. ഇവ നീക്കംചെയ്യണമെന്നായിരുന്നു അലാഹാബാദ് ഹൈക്കോടതി ഉത്തരവ്.

ജില്ലാ ഭരണകൂടം പോസ്റ്ററുകൾ നീക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണു ചീഫ് ജസ്റ്റീസ് ഗോവിന്ദ് മാഥൂറും ജസ്റ്റീസ് രമേശ് സിൻഹയുമടങ്ങുന്ന ബെഞ്ചിൻറെ നിർദേശം. നിയമാനുസൃതമല്ലാതെ ഇത്തരം പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നതു പൗര ന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു കോടതി നിരീക്ഷിച്ചു.

Related Articles

Latest Articles