Tuesday, October 6, 2026

അമ്മയും രണ്ട് മക്കളും മരിച്ചനിലയില്‍; ഭര്‍ത്താവ്​ ഗുരുതരാവസ്ഥയില്‍

കൊച്ചി: കടവന്ത്രയില്‍ അമ്മയെയും രണ്ട് മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥന്‍ ഗുരുതരാവസ്ഥയിലാണ്​. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പോലീസ്​ പറഞ്ഞു.

കടവന്ത്രക്കടുത്ത് മട്ടുമ്മല്‍ അമ്പലത്തിന്​ സമീപം സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്​ സംഭവം. പൂക്കളുടെ ഹോള്‍സെയില്‍ വില്‍പന നടത്തുന്ന നാരായണന്‍റെ ഭാര്യ ജയമോള്‍, മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് നാരായണന്‍ എന്നിവരാണ്​ മരിച്ചത്​. കഴുത്ത്​ മുറിച്ച്‌​ ജീവനൊടുക്കാന്‍ ശ്രമിച്ച നാരായണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്​.

നാരായണന്​ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ്​ വിവരം. കഴിഞ്ഞദിവസം രാത്രി സുഹൃത്തുക്കള്‍ക്ക്​ നാരായണന്‍ പുതുവത്സരദിനാശംസ സന്ദേശം അയച്ചിരുന്നു. പിന്നാലെ ‘സോറി’ എന്നും സന്ദേശമയച്ചതായി സുഹൃത്തുക്കള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്​.

Related Articles

Latest Articles