Monday, May 20, 2024
spot_img

‘വലിയ വിജയം നേടാന്‍ ബിഗ് ബജറ്റ് വേണമെന്നില്ല’;കാന്താര കണ്ട എസ്എസ് രാജമൗലിയുടെ വാക്കുകൾ വൈറലാകുന്നു

ഹൈദരാബാദ്: ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തിയ കന്നഡ ചിത്രം ‘കാന്താര’ നിരവധി റെക്കോർഡുകളാണ് ബോക്സ് ഓഫീസില്‍ തകര്‍ത്തത്. കാന്താര കണ്ട സംവിധായകനും തിരക്കഥാകൃത്തും നടനുമായ എസ്എസ് രാജമൗലിയുടെ അഭിപ്രായം ഇപ്പോൾ വൈറലാകുന്നു.

“വലിയ ബജറ്റുകൾ എന്തോ സംഭവമാണ് എന്ന അവസ്ഥയിലായിരുന്നു. പെട്ടെന്ന് കാന്താര വന്നു. അത് ഉണ്ടാക്കുന്ന പണത്തിന്‍റെ കണക്കുകള്‍ നോക്കുക. അതായത് വലിയ വിജയം നേടാന്‍ നിങ്ങള്‍ക്ക് വലിയ ബജറ്റ് സിനിമകള്‍ ആവശ്യമില്ല. കാന്താര പോലൊരു ചെറിയ ചിത്രത്തിന് പോലും അത് ചെയ്യാൻ കഴിയും” ഫിലിം കമ്പാനിയനുമായി സംസാരിച്ച് എസ്എസ് രാജമൗലി പറഞ്ഞു.

“പ്രേക്ഷകർ എന്ന നിലയിൽ ഇത് ആവേശകരമായ കാര്യമാണ്, പക്ഷേ സിനിമ സംവിധായകന്‍ എന്ന നിലയിൽ, നമ്മള്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നത് എന്ന് വീണ്ടും പരിശോധിക്കേണ്ടതുണ്ട്” എന്ന് രാജമൌലി പറഞ്ഞു.

Related Articles

Latest Articles