Monday, May 13, 2024
spot_img

വാട്‌സ്ആപ്പിലൂടെ നഗ്നചിത്രങ്ങൾ കൈമാറാൻ പ്രേരിപ്പിച്ച യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ; തിരുവനന്തപുരം സ്വദേശി നസീമാണ് അറസ്റ്റിലായത്

നഗ്നചിത്രങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി നസീമിനെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.

വാട്‌സ്ആപ്പിൽ പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങൾ കൈമാറാൻ പ്രേരിപ്പിച്ചുവെന്നാണ് പരാതി. ഇയാളുടെ നഗ്നചിത്രങ്ങൾ പെൺകുട്ടിയ്ക്ക് അയക്കുകയും ചെയ്തിരുന്നു.പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും കൈക്കലാക്കാനും പ്രതി ശ്രമം നടത്തി.

കുട്ടിയുടെ സ്വഭാവത്തിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ കാര്യം തിരക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു

Related Articles

Latest Articles