Friday, May 3, 2024
spot_img

സഹോദരി എയർ ഹോസ്റ്റസായി ജോലി ചെയ്യുന്ന വിമാനത്തിൽ യാത്രക്കാരനായി യുവാവ്; സാഹോദര്യ ബന്ധത്തിൻെറ ശക്തി വിളിച്ചോതുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്വന്തം സഹോദരി ഫ്‌ളൈറ്റ് അറ്റന്‍ഡന്റായി ജോലി ചെയ്യുന്ന വിമാനത്തില്‍ യാത്രക്കാരനായി യാത്ര ചെയ്ത യുവാവിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. സഹോദരങ്ങള്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധം പ്രതിഫലിപ്പിക്കുന്ന ഒരു ഫ്‌ളൈറ്റ് യാത്രയുടെ വീഡിയോ, സമൂഹ മാദ്ധ്യമങ്ങൾ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

ഷെം എന്ന യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇയാള്‍ വിമാനത്തില്‍ കയറി തനിക്ക് അനുവദിച്ച സീറ്റില്‍ ഇരുന്ന് യാത്ര ആരംഭിക്കുന്നത് മുതലാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് സഹോദരി എയര്‍ ഹോസ്റ്റസ് വേഷത്തില്‍നിന്ന് സുരക്ഷാ അനൗണ്‍സ്‌മെന്റുകള്‍ നല്‍കുന്നതും യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിനല്‍കുന്നതുമെല്ലാം ഇയാള്‍ ക്യാമറയില്‍ പകര്‍ത്തി. ഒടുവില്‍ യാത്ര അവസാനിക്കാറായപ്പോള്‍ ഇയാള്‍ സഹോദരിയോടും മറ്റ് ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാരോടുമൊപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്തു.

‘ഫ്‌ളൈറ്റ് അറ്റന്‍ഡറായി സ്വന്തം സഹോദരി എത്തിയാല്‍’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെം പങ്കുവെച്ചത്. കഴിഞ്ഞ മാസം 22 ന് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതിനോടകം 17 മില്ല്യണ്‍ കാഴ്ച്ചക്കാരെയും 10 മില്ല്യണ്‍ ലൈക്കുകളും ലഭിച്ചു. ധാരാളം പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധത്തെ പ്രശംസിച്ചുകൊണ്ട് കൂടുതൽ ആളുകൾ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്.

Related Articles

Latest Articles