Thursday, May 2, 2024
spot_img

ഗുണ്ടാ സംഘങ്ങളുടെ ആക്രമണം; കൊച്ചിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി, ക്രൂര മര്‍ദ്ദനം

കൊച്ചി: കൊച്ചിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള മുൻവൈരാഗ്യം മൂലം യുവാവിന് ക്രൂര മർദ്ദനം. മരണ വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിച്ചു. മർദ്ദനത്തിൽ യുവാവിന്റെ വാരിയെല്ലിനു പൊട്ടലുണ്ടായി. തുടർന്ന് ഗുണ്ടാസംഘം ഇയാളെ ആശുപത്രിയിൽ തള്ളി. ചെലവന്നൂരിലെ സുഹൃത്തിന്‍റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയപ്പോഴാണ് തമ്മനം ഫൈസൽ അടക്കമുള്ള സംഘം യുവാവിനെ മർദ്ദിച്ച് കാറിൽ തട്ടിക്കൊണ്ടുപോയത്.

ഈ മാസം 11 നാണ് നാട്ടുകാർ നോക്കിനിൽക്കെ രാത്രി 9.30യ്ക്ക് യുവാവിനെ ഗുണ്ടാ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. തുടർന്ന് യുവാവിനെ ബലമായി പിടിച്ചുകൊണ്ടു പോയി പ്രതികളിലൊരാളുടെ ചളിക്കവട്ടത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് മർദ്ദനം തുടർന്നു. അതിന് ശേഷം വീണ്ടും അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൂർണ്ണ നഗ്ന്നാക്കി മർദ്ദിച്ചെന്നും യുവാവ് പരാതിയില്‍ പറഞ്ഞു.

പരാതിപ്പെട്ടാൽ കുടുംബത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആശുപത്രിയിൽ ബൈക്കിൽ നിന്ന് വീണ് അപകടം സംഭവിച്ചു എന്നാണ് പറഞ്ഞത്. പരുക്ക് ഗുരുതരമായതോടെ വീണ്ടും ചികിത്സ തേടുകയും സുഹൃത്തുക്കളുടെ സഹോയത്തോടെ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

Related Articles

Latest Articles