Saturday, September 19, 2026

ആരോ​ഗ്യനിലയിൽ പുരോ​ഗതി: കെപിഎസി ലളിതയെ ഡിസ്ചാർജ്ജ് ചെയ്തു

കൊച്ചി: കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി ചികിത്സയിലായിരുന്ന നടി കെപിഎസി ലളിതയെ ഡിസ്ചാർജ്ജ് ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന നടിയെ ഇന്നലെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് നടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം നടിയുടെ ചികില്‍സാ ചെലവുകള്‍ വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് നിരവധി വിമര്‍ശനങ്ങൾക്കാണ് വഴിയൊരുക്കിയത്. എന്നാല്‍, നടിയും കേരള സംഗീതനാടക അക്കാദമി ചെയര്‍പഴ്‌സനുമായ കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ വിശദീകരിച്ചിരുന്നു

Related Articles

Latest Articles