Thursday, October 29, 2026

താജ്മഹലിനുള്ളിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കി യുവാവ്; പിന്നെ സംഭവിച്ചത് ഇങ്ങനെ….

ലക്‌നൗ: ലോകമഹാത്ഭുതങ്ങളിൽ ഒന്നാണ് യുപിയിലെ ആഗ്രയിൽ സ്ഥിതി ചെയ്യുന്ന താജ്‌മഹൽ(Two beaten up for raising pro-Pak slogans at Taj Mahal). ജാതിമതഭേദമന്യേ നിരവധി ആളുകളാണ് ഇവിടം സന്ദർശിക്കാനായി എത്തുന്നത്. എന്നാലിപ്പോഴിതാ താജ്മഹലിനുള്ളിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ യുവാവിനെ മർദിച്ച് സന്ദർശകർ. ചാദർ പോഷി ( ഒരു തരം വെൽവറ്റ്പുതപ്പ്, ഇത് കൊണ്ട് ദിവ്യപുരുഷൻമാരുടെ ഖബറിടം മൂടുന്നത്? പുണ്യമാണെന്ന് വിശ്വസിക്കപ്പെടുന്നു) ചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു.

ചാദർ പോഷി ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ സുഹൈലും, സുഹൃത്തും ചേർന്ന് പാകിസ്ഥാനു സിന്ദാബാദ് മുഴക്കുകയായിരുന്നു. തുടർന്ന് സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്ന സന്ദർശകർ സുഹൈലിനെ മർദ്ദിച്ചു. പിന്നാലെ സംഭവം വലിയ സംഘർഷത്തിലേക്ക് പോകുന്ന കണ്ട സുഹൃത്ത് രംഗം പന്തിയല്ലെന്ന് കണ്ടതോടെ ഇയാളെ ഉപേക്ഷിച്ച് ഓടിപ്പോയി. എന്നാൽ സുഹൈലിനെ നാട്ടുകാരാണ് പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.

ഫിറോസാബാദ് സ്വദേശിയാണ് സുഹൈൽ. ഇയാൾക്കെതിരെയാണ് കേസ് എടുത്തത്. ഇന്നലെയാണ് സുഹൈലും ഇയാളുടെ സുഹൃത്തും ചേർന്ന് താജ്മഹലിനുള്ളിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. സന്ദർശകരുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുഹൈലിനെ പോലീസ് തിരിച്ചറിഞ്ഞത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 151ാം വകുപ്പ് പ്രകാരമാണ് സുഹൈലിനെതിരെ കേസ് എടുത്തിരിക്കുന്നത്.

Related Articles

Latest Articles