Thursday, December 18, 2025

മലപ്പുറത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി അജാസ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ (POCSO) അജാസ് അറസ്റ്റിൽ.
എടത്തനാട്ടുകര വട്ടമണ്ണപുറം പിലായിതൊടി വീട്ടിൽ അജാസ്(21)നെയാണ് സിഐ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട കുട്ടിയെ മണ്ണാർക്കാടുള്ള വീട്ടിലെത്തിയാണ് അജാസ് പീഡിപ്പിച്ചത്. ജൂലൈയിലും (July) ഇയാൾ പെൺകുട്ടിയെ വീട്ടിലെത്തി പീഡനം ആവ‍ർത്തിച്ചതായി പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ പെൺകുട്ടി ​ഗ‍ർഭിണിയായതോടെയാണ് ബന്ധുക്കൾ പോലും വിവരമറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

Related Articles

Latest Articles